തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്.
ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചുവെങ്കിലും തല്‍ക്കാലം രാജിവേണ്ടെന്ന് അറിയിച്ചതായാണ് സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിറകെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയിരുന്നു. ഇതിന് പിറകെയാണ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ, സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്.
അതേ സമയം പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം നേരിട്ട് അന്വേഷിക്കണം എന്ന് ദേശീയ നേതൃത്വത്തോട് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് നഷ്ടമായത്. ഭരണമുള്ള പാലക്കാട് നഗരസഭയിലും ബിജെപിക്ക് വോട്ട് കുറഞ്ഞിരുന്നു. ഇതിന് പിറകെയാണ് ബിജെപി നേതാക്കള്‍ കെ സുരേന്ദ്രനെതിരെ രംഗത്ത് വന്നിരുന്നു.