5
April, 2026

A News 365Times Venture

5
Sunday
April, 2026

A News 365Times Venture

തമിഴ്നാട് സ്വദേശിനിയെ ക്രൂരമായി കൊലപ്പെടുത്തും മുമ്പ് ലൈം​ഗിക ബന്ധവും: ജാർഖണ്ഡ് കാമുകൻ അറസ്റ്റിൽ

Date:


റാഞ്ചി: കാമുകിയെ കൊലപ്പെടുത്തി മൃത​ദേഹം കൊത്തിനുറുക്കി വനത്തിലുപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വനമേഖലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് ഇരുപത്തഞ്ചുകാരനായ നരേഷ് ഭെൻഗ്ര അറസ്റ്റിലായത്. ഇയാൾ തമിഴ്നാട്ടിൽ ഇറച്ചിവെട്ടുകാരനായി ജോലി ചെയ്യുന്നയാളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരം അമ്പത് കഷ്ണങ്ങളായി മുറിച്ച് വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

വന്യമൃ​ഗങ്ങൾ ഇത് ഭക്ഷണമാക്കുമെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ. എന്നാൽ, വന്യമൃ​ഗങ്ങൾ എത്തും മുമ്പ് തെരുവ് നായ ശരീര ഭാ​ഗങ്ങൾ കടിച്ചെടുത്ത് ​ഗ്രാമത്തിലെത്തിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.നവംബർ 24ന് ജരിയഗഡ് പൊലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിനു സമീപം തെരുവുനായ മനുഷ്യന്റെ ശരീരഭാഗങ്ങൾ കടിച്ചുനടന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തമിഴ്നാട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്.

” നവംബർ 8 ന് അവർ ഖുന്തിയിൽ എത്തിയപ്പോഴാണ് ക്രൂരമായ സംഭവം നടന്നത്. മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത പ്രതി കാമുകിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചില്ല. കാമുകിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ജരിയാഗഡ് പോലീസ് സ്റ്റേഷനിലെ ജോർദാഗ് ഗ്രാമത്തിലുള്ള തൻ്റെ വീടിനടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോയി. അവിടെ കാത്തിരിക്കാൻ ആവശ്യപ്പെട്ട ശേഷം തിരിച്ചുപോയ പ്രതി മൂർച്ചയുള്ള ആയുധങ്ങളുമായി മടങ്ങിയെത്തി. യുവതിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട ശേഷം ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, തുടർന്ന് മൃതദേഹം 40-50 കഷണങ്ങളാക്കി മുറിച്ച് വനത്തിലെറിഞ്ഞ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി” പൊലീസ് ഇൻസ്പെക്ടർ അശോക് സിംഗ് പിടിഐയോട് പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി യുവാവ് ഈ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസവും. എന്നാൽ, അടുത്തിടെ സ്വദേശത്തേക്ക് മടങ്ങിയ യുവാവ് കാമുകി അറിയാതെ മറ്റൊരു യുവതിയെ വിവാ​ഹം കഴിച്ചു. കാമുകനെ തേടി തമിഴ്നാട് സ്വദേശിനി ജാർഖണ്ഡിലെത്തിയതോടെയാണ് യുവാവ് കൊന്ന് കൊത്തിനുറുക്കി വനത്തിലെറിഞ്ഞത്.

യുവതിയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഇയാൾ ഇവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. താൻ ട്രെയിനിൽ കയറിയെന്നും പങ്കാളിക്കൊപ്പം താമസിക്കുമെന്നും യുവതി അമ്മയെ അറിയിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ കണ്ടെടുത്തതിനു പിന്നാലെ യുവതിയുടെ ആധാർ കാർഡ് ഉൾപ്പെടെയുള്ളവ അടങ്ങിയ ബാഗും വനത്തിൽനിന്നു കണ്ടെത്തി. യുവതിയുടെ അമ്മയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ അവർ മകളുടെ സാധനങ്ങൾ തിരിച്ചറിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...