ഏതൊരു വ്യക്തിയുടെയും മനസിനും ശരീരത്തിനും ഒരു പോലെ നല്ലതാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത്. എന്നാൽ ക്ഷേത്ര ദർശനം നടത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പാപഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ക്ഷേത്ര ദര്‍ശനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. ക്ഷേത്രത്തിൽ സന്ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങൾ എപ്പോഴും പലര്‍ക്കും അറിയുകയില്ല.
ചെരുപ്പ് പുറത്ത് വെക്കുന്നതിന്
പിന്നില്‍ ചെരുപ്പ് പുറത്ത് വെക്കുന്നതാണ് ക്ഷേത്രത്തിൽ പോവുമ്പോൾ നമ്മളെല്ലാം ചെയ്യുന്ന കാര്യം. ക്ഷേത്രം എന്ന് പറയുന്നത് പുണ്യഭൂമിയാണ്. മാത്രമല്ല ക്ഷേത്രത്തില്‍ ചെരിപ്പിടാതെ നടക്കുമ്പോള്‍ ആരോഗ്യത്തിനുത്തമമെന്ന് കണ്ടു പിടിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക പ്രസരണം ശരീരത്തിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം നമുക്ക് പോസിറ്റീവ് എനർജി കിട്ടുന്നതിന് ഇതെല്ലാം കാരണമാകുന്നുണ്ട്.
ആര്‍ത്തവകാലത്ത് ക്ഷേത്ര ദർശനം
ആർത്തവ കാലവും ക്ഷേത്ര ദർശനവും വളരെയധികം നമ്മള്‍ കേട്ടിട്ടുള്ളതാണ്. എന്നാൽ എന്താണ് ആർത്തവ കാലത്ത് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത് എന്ന് നോക്കാം. ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശാരീരികോഷ്മാവില്‍ വ്യത്യാസം വരും. ഈ ശരീരോഷ്മാവിന്റെ വ്യത്യാസം ദേവബിംബത്തേയും സ്വാധീനിയ്ക്കും. ഇത് വിഗ്രഹത്തിലെ ചൈതന്യത്തില്‍ വ്യത്യാസം വരുത്തുന്നു. അതുകൊണ്ടാണ് ആര്‍ത്തവ സമയത്ത് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്.
പുരുഷന്‍മാര്‍ മേൽവസ്ത്രം ധരിക്കാത്തത്
ക്ഷേത്രദർശനത്തിന് മേൽ വസ്ത്രം ധരിക്കാതെയാണ് പുരുഷൻമാർ എത്തുന്നത്. എന്നാൽ എന്താണ് ഇതിന് പിന്നിൽ എന്ന് അറിയാൻ ആഗ്രഹമില്ലേ? വിഗ്രഹത്തിനു മുന്‍പില്‍ സമാന്തരമായി തൊഴുത് നില്‍ക്കുന്ന വ്യക്തിയില്‍ ഈശ്വര ചൈതന്യം നേരിട്ട് പതിക്കുന്നതിനു വേണ്ടിയാണ് പുരുഷന്‍മാര്‍ മേല്‍വസ്ത്രം ധരിയ്ക്കരുതെന്നു പറയുന്നത്. ഇത് പോസ്റ്റീവ് എനർജി നമുക്ക് ചുറ്റും നിലനിർത്തുകയും ചെയ്യുന്നു.
പ്രദക്ഷിണം വെയ്ക്കുമ്പോൾ ശ്രദ്ധിക്കാൻ
പ്രദക്ഷിണം വെക്കുമ്പോൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല. എന്നാൽ ഈ പ്രധാന ചടങ്ങിന് പിന്നിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പെട്ടെന്ന് ചെയ്യാവുന്ന ഒരു വ്യായാമമുറയാണ് ക്ഷേത്രപ്രദക്ഷിണം. വലത്തോട്ടാണ് പ്രദക്ഷിണം വെയ്‌ക്കേണ്ടതും. ഇതോടെ ഈശ്വര ചൈതന്യത്തിലേക്ക് നമ്മൾ കൂടുതലായി അടുക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ പ്രദക്ഷിണ സമയത്ത് നാമം ജപിക്കുന്നതിനും ശ്രദ്ധിക്കണം.
ശിവന് പൂര്‍ണപ്രദക്ഷിണം
നമ്മൾ കേട്ടിട്ടുണ്ട് ശിവന് പൂര്‍ണ പ്രദക്ഷിണം നടത്തരുത് എന്ന്. എന്നാൽ ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്തരുത് എന്ന് പറയുന്നത് എന്തുകൊണ്ട് എന്ന് അറിയാമോ? ശിവന്റെ ശിരസ്സിലൂടെ ഗംഗ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നതാണ് വിശ്വാസം. ശിവക്ഷേത്രത്തിൽ ദർശനം നടത്താൻ എന്തുകൊണ്ടും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത്
ഗണപതിക്ക് മുന്നിൽ ഏത്തമിടുന്നത് എന്തുകൊണ്ടാണ് എന്ന് അറിയാൻ താൽപ്പര്യമുണ്ടോ? വിഘ്‌നേശ്വരനു മുന്നില്‍ സര്‍വ്വവിധ വിഘ്‌നങ്ങളും ഇല്ലാതാക്കാന്‍ ഏത്തമിടുന്നതും സാധാരണമാണ്. ഇത്തരത്തില്‍ ചെയ്യുന്ന ഭക്തന്‍മാരില്‍ നിന്നും വിഘ്‌നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എല്ലാ തടസ്സവും മാറി ജീവിതത്തിൽ വിജയം എത്തുന്നതിന് ഗണപതിക്ക് ഏത്തമിടുന്നതിലൂടെ കഴിയുന്നു.
ബലിക്കല്ലില്‍ ചവിട്ടുന്നത് ദോഷമോ?
ക്ഷേത്ര ശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അറിയാതെയെങ്കിലും ഇവയില്‍ ചവിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ചവിട്ടിയെങ്കിലും പിന്നീട് അത് തൊട്ട് തലയില്‍ വെയ്ക്കാന്‍ പാടുള്ളതല്ല. ബലിക്കല്ലുകളില്‍ ഒരു കല്ലില്‍ നിന്നും അടുത്ത കല്ലിലേക്ക് ശക്തി പ്രവഹിച്ചു കൊണ്ടിരിയ്ക്കും. അതുകൊണ്ട് തന്നെ ഒരിക്കലും ബലിക്കല്ല് മുറിച്ച് കടക്കാന്‍ പാടുള്ളതല്ല.
നടയ്ക്കു നേരെ നിന്ന് തൊഴരുത്
നടയ്ക്കു നേരെ നിന്ന് തൊഴാതെ ഇടത്തോ വലത്തോ നീങ്ങി നിന്ന് വേണം തൊഴാന്‍. ദേവവിഗ്രഹത്തില്‍ നിന്നും വരുന്ന ഊര്‍ജ്ജം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഇത്തരത്തില്‍ തൊഴുമ്പോള്‍ ഈ പ്രാണോര്‍ജ്ജം തലച്ചോറിലേക്കും അവിടെനിന്ന് ശരീരമാസകലവും വ്യാപിക്കും എന്നതാണ് കാര്യം.