വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ : അര്‍ഹതയുള്ളവരെ ഒഴിവാക്കില്ല


തിരുവനന്തപുരം : വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍. ആരെയും ഒഴിവാക്കില്ല. പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും.

ആരെയും ഒഴിവാക്കുന്ന സ്ഥിതിയുണ്ടാകില്ല. എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് അവസാനമായി ഉണ്ടാവുക. അര്‍ഹതയുള്ള ആരും പട്ടികയില്‍ ഉള്‍പ്പെടാതിരിക്കില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടിക കൃത്യമല്ലെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷൻ കൗൺസിൽ പ്രതിഷേധമുയർത്തിയിരുന്നു.
ദുരന്തബാധിതരെ വേർതിരിച്ചുള്ള പുനരധിവാസം അംഗീകരിക്കില്ലെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.