24
February, 2025

A News 365Times Venture

24
Monday
February, 2025

A News 365Times Venture

വയനാടിനോടുള്ള കേന്ദ്ര അവഗണന; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ എല്‍.ഡി.എഫിന്റെ രാപ്പകല്‍ സമരം

Date:

വയനാടിനോടുള്ള കേന്ദ്ര അവഗണന; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ എല്‍.ഡി.എഫിന്റെ രാപ്പകല്‍ സമരം

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തബാധിതരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ എല്‍.ഡി.എഫ് വയനാട് ജില്ല കമ്മിറ്റി രാപ്പകല്‍ സമരം നടത്തും. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് വയനാട്ടില്‍ നിന്നുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരമിരിക്കുക.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

കൂടാതെ 1972ലെ വനം വന്യജീവി നിയമം ഭേഗഗതി ചെയ്യുക, വന്യ മൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവൃത്തികള്‍ക്കായി 1000 കോടി അനുവദിക്കുക, വയനാട്-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂരു റെയില്‍വെ പദ്ധതികള്‍ നടപ്പാക്കുക, ജോയിന്റ് സര്‍വെ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക, ചുരം ബദല്‍ റോഡിന് അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉയര്‍ത്തും.

കേന്ദ്ര ബജറ്റില്‍ വയനാടിന് പ്രത്യേക പാക്കേജുണ്ടാകുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റില്‍ വയനാടിന്റെ പേര് പരാമര്‍ശിക്കുക പോലും ചെയ്യാത്തതില്‍ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രി നേരിട്ട് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ദുരന്ത നിവാരണത്തിന് ഒന്നും നല്‍കിയില്ലെന്നുള്ള വിമര്‍ശനവും ശക്തമാണ്.

മാത്രവുമല്ല, രക്ഷാപ്രവര്‍ത്തനത്തിന് വന്ന സൈന്യത്തിന്റെ ചിലവുകള്‍ സംസ്ഥാനം തിരിച്ചു നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ ഇതിനെ ന്യായീകരിക്കുകയും ചെയ്തു. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ് എന്നാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്.

കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെയാണ് എല്‍.ഡി.എഫ് ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ രാപ്പകല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

content highlights: Central neglect of Wayanad; Day and night strike of LDF in front of Prime Minister’s residence




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related