തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ ഔദ്യോഗിക പരിഭാഷാ ഏജൻസിയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 20, 21 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് പരിഭാഷാശില്പശാല സംഘടിപ്പിക്കുന്നു. പരിഭാഷയില്‍ മുന്‍പരിചയമുള്ളവര്‍ക്കും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, സംസ്കൃതം, അറബിക് തുടങ്ങിയ ഭാഷകളില്‍ ഏതിലെങ്കിലും പ്രാവീണ്യമുള്ളവര്‍ക്കും പങ്കെടുക്കാം. ഭാരത് ഭവനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഫെബ്രുവരി 17 ന് മുമ്പ് https://forms.gle/3e5oRQRc7KujvHF16 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷിക്കുക. ശില്പശാലയിൽ പങ്കെടുക്കുന്നവരെയാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ പാനലിൽ ഉൾപ്പെടുത്തുന്നത്. ഫോണ്‍ : 9496225794, 9447711458, 9747297666, 9995614097.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിഭാഷാ ശില്പാശാല ഫെബ്രുവരി 20, 21 തീയതികളിൽ
Date: