സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; കണ്ണൂരില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
ആറളം: കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. വെള്ളി, ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫാമില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇന്ന് (ഞായര്‍) വൈകുന്നേരത്തോടെയാണ് ആനയുടെ ആക്രമണം നടന്നത്. കണ്ണൂരിലെ ആദിവാസികളുടെ പുനരധിവാസ മേഖലയാണ് ആറളം.
Content Highlight: wilde elephant attack again in the state; Tragic end for tribal couple in Kannur