11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

മസ്‌കിന്റെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി നിവേദനത്തിൽ ഒപ്പുവെച്ചത് 1,50,000ത്തിലധികം കനേഡിയൻമാർ

Date:



World News


മസ്‌കിന്റെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി നിവേദനത്തിൽ ഒപ്പുവെച്ചത് 1,50,000ത്തിലധികം കനേഡിയൻമാർ

ഒട്ടാവ: ശതകോടീശ്വരൻ എലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി നിവേദനത്തിൽ ഒപ്പുവെച്ച് 1,50,000ത്തിലധികം കനേഡിയൻമാർ. കാനഡയിലെ പാർലമെന്റിന്റെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയായ ഹൗസ് ഓഫ് കോമൺസ് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഈ നിവേദനം, ബിസിയിലെ നനൈമോയിൽ നിന്നുള്ള എഴുത്തുകാരിയായ ക്വാലിയ റീഡ് ആണ് ആരംഭിച്ചത്.

മസ്‌കിന്റെ തുറന്ന വിമർശകനായ ന്യൂ ഡെമോക്രാറ്റ് എം.പി ചാർളി ആംഗസ് ആണ് നിവേദനം അവതരിപ്പിക്കുക. കനേഡിയൻ പൗരൻ ആയിരിക്കെ മസ്‌ക് കാനഡയുടെ ദേശീയ താത്പ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വിമർശിച്ചാണ് കനേഡിയൻ പൗരന്മാർ മസ്കിനെതിരെ പ്രതിഷേധിക്കുന്നത്.

രണ്ടാമതും യു.എസ് പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് കാനഡയെ കീഴടക്കി അതിനെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ട്രംപിന് മസ്ക് നൽകുന്ന പിന്തുണയാണ് കനേഡിയൻ പൗരന്മാരെ ചൊടിപ്പിച്ചിരിക്കുന്നത്.

റീഡിന്റെ നിവേദനത്തിൽ, ട്രംപിന്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചുകൊണ്ട് മസ്‌ക് കാനഡയുടെ ദേശീയ താത്പ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ആരോപിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരു പ്രധാന ലെഫ്റ്റനന്റായ മസ്‌ക് തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ തന്റെ സമ്പത്തും അധികാരവും ഉപയോഗിച്ചു എന്നും നിവേദനത്തിൽ പറയുന്നു.

ട്രംപുമായുള്ള സഖ്യം മസ്‌കിനെ കനേഡിയൻ പരമാധികാരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു വിദേശ ഗവൺമെന്റിലെ അംഗമാക്കി മാറ്റുന്നുവെന്ന് നിവേദനത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് മസ്‌കിന്റെ കനേഡിയൻ പാസ്‌പോർട്ട് പിൻവലിക്കാനും അദ്ദേഹത്തിന്റെ പൗരത്വം ഉടനടി റദ്ദാക്കാനും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

‘മസ്‌ക് കനേഡിയൻ പരമാധികാരം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു വിദേശ ഗവൺമെന്റിലെ അംഗമാണ്. താഴെ ഒപ്പിട്ടിരിക്കുന്ന കാനഡയിലെ പൗരന്മാരായ ഞങ്ങൾ, എലോൺ മസ്‌കിന്റെ ഇരട്ട പൗരത്വ പദവി റദ്ദാക്കാനും അദ്ദേഹത്തിന്റെ കനേഡിയൻ പാസ്‌പോർട്ട് ഉടൻ റദ്ദാക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു,’ നിവേദനത്തിൽ പറയുന്നു.

ടെസ്‌ല, എയ്‌റോസ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ/എക്‌സ് എന്നിവയുൾപ്പെടെയുള്ള യു.എസ് കമ്പനിയുടമയായ മസ്ക് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. സസ്‌കാച്ചെവാൻ തലസ്ഥാനമായ റെജീനയക്കാരിയായ അമ്മ വഴിയാണ് അദ്ദേഹത്തിന് കനേഡിയൻ പൗരത്വം ലഭിച്ചത്.

 

Content Highlight: More than 150,000 Canadians sign petition to revoke Musk’s citizenship




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഈ യാത്രയിലെ എന്റെ സഹയാത്രികര്‍; മിനാബിലെ കുരുന്നുകളുടെ ചിത്രങ്ങളുമായി ഇറാന്‍ സ്പീക്കര്‍

ടെഹ്‌റാന്‍: യു.എസുമായുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ പ്രതിനിധി സംഘംയ ഇസ്‌ലാമാബാദിലേക്ക് പോയ വിമാനത്തില്‍...