ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ച് കയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയെന്ന് കരുതുന്ന ഒരാളെ ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജര്‍മനിയിലെ മാന്‍ഹൈം നഗരത്തിലാണ് സംഭവം. കാര്‍ണിവല്‍ സീസണ്‍ പരേഡുകള്‍ക്കായി ജനക്കൂട്ടം തടിച്ചുകൂടിയ സമയത്താണ് സംഭവം നടന്നത്. സംഭവം അപകടമാണോ മനഃപൂർവമാണോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ മാന്‍ഹൈം യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതാദ്യമായല്ല ജര്‍മനിയില്‍ ഇത്തരത്തിലുള്ള […]
Source link
ജര്‍മനിയില്‍ വീണ്ടും ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ച് കയറി; ഒരു മരണം
Date: