13
March, 2025

A News 365Times Venture

13
Thursday
March, 2025

A News 365Times Venture

തെലങ്കാന മുഖ്യമന്ത്രിയെ വിമര്‍ശിച്ച വനിത മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

Date:

തെലങ്കാന മുഖ്യമന്ത്രിയെ വിമര്‍ശിച്ച വനിത മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് വനിതാ മാധ്യമ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് പൊലീസ്. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കര്‍ഷകര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

വനിതാ മാധ്യമപ്രവര്‍ത്തക രേവതിയെയും സഹപ്രവര്‍ത്തക തന്‍വി യാദവിനെയും ബുധനാഴ്ച പുലര്‍ച്ചെ അവരുടെ വസതിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാധ്യമപ്രവര്‍കയെ വീട് വളഞ്ഞ് പുലര്‍ച്ചെ നടത്തിയ അറസ്റ്റ് വ്യാപക പ്രതിഷേധത്തിന് കാരണമായി. രേവന്ത് റെഡ്ഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ തന്ത്രങ്ങളാണിതെന്ന് ബി.ആര്‍.എസ് നേതാക്കള്‍ ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥ കാലത്തെ ഓര്‍മിപ്പിക്കുന്നുവെന്നും ഒരു കര്‍ഷകന്റെ കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടിയതിന് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് സ്വേച്ഛാധിപത്യമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

ഇതാണോ രാഹുല്‍ ഗാന്ധി പറയുന്ന ഭരണഘടനാ ഭരണമെന്നും ഇതില്‍ എവിടെയാണ് പത്രസ്വാതന്ത്ര്യമെന്നും, ഇത്തരം അടിച്ചമര്‍ത്തലുകള്‍ സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു പറഞ്ഞു.

Content Highlight: Female journalist arrested for criticizing Telangana Chief Minister




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related