14
March, 2025

A News 365Times Venture

14
Friday
March, 2025

A News 365Times Venture

സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്നും ഔദ്യോഗിക രൂപ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സര്‍ക്കാര്‍

Date:

സംസ്ഥാന ബജറ്റ് ലോഗോയില്‍ നിന്നും ഔദ്യോഗിക രൂപ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കേന്ദ്രസര്‍ക്കാരുമായുള്ള ഭാഷാ തര്‍ക്കം രൂക്ഷമായതിന് പിന്നാലെ സംസ്ഥാന ബജറ്റിലെ ഔദ്യോഗിക രൂപ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്ത്യന്‍ രൂപയുടെ ഔദ്യോഗിക ചിഹ്നമാണ് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ നിന്നും ഒഴിവാക്കിയത്. പകരം തമിഴില്‍ രൂപയെ സൂചിപ്പിക്കുന്ന ‘രൂ’ എന്ന അക്ഷരമാണ് ബജറ്റ് ലോഗോയില്‍ ചേര്‍ത്തിരിക്കുന്നത്.

മാര്‍ച്ച് 14ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിന് മുമ്പ് മുഖ്യമന്ത്രി സ്റ്റാലിന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ലോഗോ മാറ്റിയിരിക്കുന്നത്. ദ്രാവീഡിയന്‍ മോഡല്‍, ടി.എന്‍ ബജറ്റ് 2025 എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് ടീസര്‍ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റിലുള്‍പ്പെടെ സംസ്ഥാനം ഉപയോഗിച്ചിരിക്കുന്നത് രൂപയുടെ ഔദ്യോഗിക ചിഹ്നം തന്നെയായിരുന്നു. 2023-24 ബജറ്റില്‍ പോലും ഐ.ഐ.ടി-ഗുവാഹത്തിയിലെ ഒരു പ്രൊഫസര്‍ രൂപകല്‍പ്പന ചെയ്ത ചിഹ്നമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

ദേശീയ കറന്‍സി ചിഹ്നം ഒരു സംസ്ഥാനം നിരസിക്കുന്നത് ഇതാദ്യമായാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തിനും ത്രിഭാഷാ നയത്തിനുമെതിരായി തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനിടെയാണ് ഈ തീരുമാനമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, രൂപയുടെ ഔദ്യോഗിക ചിഹ്നം നിരസിക്കുകയല്ല സംസ്ഥാനം ചെയ്യുന്നതെന്നും മറിച്ച് ‘രൂ’ എന്ന അക്ഷരം ഉപയോഗിച്ച് തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡി.എം.കെ വക്താവ് എ.ശരവണന്‍ പറഞ്ഞു.

Content Highlight: Tamil Nadu government removes official rupee symbol from state budget logo




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related