19
March, 2025

A News 365Times Venture

19
Wednesday
March, 2025

A News 365Times Venture

ഒരാള്‍ ചരിത്രം സൃഷ്ടിക്കുന്നത് അയാള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ്- അബു സഫിയ

Date:

ഒരാള്‍ ചരിത്രം സൃഷ്ടിക്കുന്നത് അയാള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ്: അബു സഫിയ

ഗസ: രണ്ട് മാസമായി ഇസ്രഈലി തടവറയില്‍ കഴിയുന്ന ഗസയിലെ കമല്‍ അദ്‌വാന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ അബു സഫിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇസ്രഈലി തടവറയില്‍ കഴിയുന്ന അബു സഫിയ കടുത്ത ശാരീരിക, മാനസിക പീഢനങ്ങളാണ് നേരിടുന്നതെന്ന് അദ്ദേഹത്തിന്റ അഭിഭാഷകന്‍ ഗൈദ് ഖാസിം വെളിപ്പെടുത്തി.

രണ്ട് മാസക്കാലയളവിനുള്ളില്‍ അദ്ദേഹത്തെ നിരവധി ജയിലുകളില്‍ മാറ്റിമാറ്റി പാര്‍പ്പിച്ചു. നിരന്തരം ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കി. തുടര്‍ച്ചയായി 13 ദിവസങ്ങളിലായി അബു സഫിയയെ നീണ്ട ചോദ്യം ചെയ്യലിന് വിധേയനായി. ഓരോ ചോദ്യം ചെയ്യലും ഏകദേശം എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു.

‘ബാറ്റണ്‍, ഇലക്ട്രിക് ഷോക്ക്, വടി എന്നിവ ഉപയോഗിച്ച് അദ്ദേഹത്തെ കഠിനമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായും അദ്ദേഹം അഭിഭാഷകനോട് വെളിപ്പെടുത്തി.

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പേരുകേട്ട സ്‌ഡെ ഡെയ്മാന്‍ ജയിലിലായിരുന്നു അദ്ദേഹത്തെ കുറച്ച് നാള്‍ താമസിപ്പിച്ചിരുന്നത്. അവിടെ ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഭയാനകമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു. പല തടവുകാരേയും പത്ത് മാസംവരെ തുടര്‍ച്ചയായി വിലങ്ങണിയിച്ചിരുന്നു, അംഗവൈകല്യമുള്ളവര്‍ക്ക് വൈദ്യസഹായം നല്‍കാറില്ല, പ്രായമായ തടവുകാരുടെ കൈകളും കണ്ണുകളും കെട്ടിയിടും. ഇങ്ങനെ അതിക്രമങ്ങള്‍ നിരവധിയാണെന്ന് ഗൈദ് ഖാസിം പറഞ്ഞു.

മാനസിക പീഡനത്തിന്റെ ഭാഗമായി പലപ്പോഴും സ്‌ഡെ ടൈമാനിലെ തടവുകാരോട് അവരുടെ മുഴുവന്‍ കുടുംബങ്ങളും കൊല്ലപ്പെട്ടുവെന്ന് ഇസ്രഈലി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായും അബു സഫിയ അഭിഭാഷകനോട് വെളിപ്പെടുത്തി.

പിന്നീട് അബു സഫിയയെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഓഫര്‍ ജയിലിലേക്ക് മാറ്റി. അവിടെ 25 ദിവസത്തേക്ക് ഏകാന്തതടവില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് ഗസയില്‍ നിന്നുള്ള മറ്റ് തടവുകാരോടൊപ്പം സെക്ഷന്‍ 24 ലേക്ക് മാറ്റി.

ഹമാസും ഇസ്രഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ കൈമാറുന്ന തടവുകാരില്‍ ഡോ. അബു സഫിയയും ഉണ്ടെന്ന തരത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും, മോചനം നടന്നില്ല. ഇപ്പോഴും അദ്ദേഹത്തെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടുള്ള അന്താരാഷ്ട്ര പ്രചാരണങ്ങള്‍ നിരവധിയാണ്.

ഡിസംബര്‍ 27ന് ഇസ്രഈല്‍ സൈന്യം കമല്‍ അദ്‌വാന്‍ ആശുപത്രി അഗ്നിക്കിരയാക്കുകയും ആശുപത്രി ഉപരോധിച്ച് ജീവനക്കാരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഡോ. അബു സഫിയ അറസ്റ്റിലായത്.

45 ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം അബു സഫിയയ്ക്കെതിരെ ഒരു തെളിവും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍, ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ അബു സഫിയയെ ‘അണ്‍ലോഫുള്‍ കോമ്പാറ്റന്റ്’ ആയി മുദ്രകുത്തി തടങ്കലില്‍ വെച്ചിരിക്കുകയാണ്. അങ്ങനെ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാതെ ദീര്‍ഘകാലമായി തടങ്കലില്‍ വെച്ചിരിക്കുകയാണ് ഇസ്രഈല്‍.

ഫെബ്രുവരി അവസാനത്തോടെ ഇസ്രഈലി മാധ്യമമായ ചാനല്‍ 13 വഴി അദ്ദേഹത്തിന്റെ ഒരു അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ പിന്തുണയ്ക്കുന്നവരെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ  വിലങ്ങുവെച്ചാണ് ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹത്തെ അവതരിപ്പിച്ചത്.

മനുഷ്യത്വരഹിതമായ പീഡനത്തിലും തളരാതെ അദ്ദേഹം തന്റെ അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ ഒരാളുടെ നിലപാട് എങ്ങനെയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന് വ്യക്തമാക്കി. ‘ ഒരു വ്യക്തി ഒരു ചരിത്രം സൃഷ്ടിക്കുന്നത് അയാള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. അത്തരം ചരിത്രം രേഖപ്പെടുത്തുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം,’ അബു സഫിയ ആവശ്യപ്പെട്ടു.

Content Highlight: A person creates history based on the stands he takes: Abu Safiya




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ സര്‍ക്കാര്‍ അംഗീകരിക്കണം: വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകന്‍

ലണ്ടന്‍: ഫലസ്തീന്‍ രാഷ്ട്രത്തെ യു.കെ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി...