19
March, 2025

A News 365Times Venture

19
Wednesday
March, 2025

A News 365Times Venture

വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബിലുണ്ടായ തീപിടിത്തം; മരണം 59 ആയി

Date:



World News


വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബിലുണ്ടായ തീപിടിത്തം; മരണം 59 ആയി

സ്‌കോപിയെ: വടക്കന്‍ മാസിഡോണിയയിലെ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ മരണം 59 ആയി. 155 പേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ മാസിഡോണിയയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് 15 പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ (ഞായര്‍) പുലര്‍ച്ചെ 2.35ഓടെയായിരുന്നു അപകടം നടന്നത്.

പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്ന് ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞിരുന്നു.

ഹിപ്-പോപ്പ് ജോഡിയായ ഡി.എന്‍.കെയുടെ സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. നിലവില്‍ ബാന്‍ഡ് അംഗങ്ങളില്‍ ഒരാള്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളുവെന്നാണ് വിവരം. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ വക്താവ് അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

18നും 20നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് തീപിടിത്തത്തില്‍ മരണപ്പെട്ടതെന്ന് റെഡ് ക്രോസ് വളണ്ടിയര്‍ മുസ്തഫ സൈദോവ് പറഞ്ഞു. പരിക്കേറ്റവരില്‍ 20ലധികം പേരും കൊല്ലപ്പെട്ടവരില്‍ മൂന്ന് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും മുസ്തഫ പ്രതികരിച്ചു.

തീപിടിത്തത്തില്‍ ഇന്നലെ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചിരുന്നു. പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

സംഭവത്തില്‍ അഴിമതിക്കും കൈക്കൂലിക്കും സാധ്യതയുണ്ടെന്നാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിശോധനയില്‍ അസാധാരണമായ ഏതാനും കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സുരക്ഷാ സംവിധാനങ്ങളില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടായി ഉടന്‍ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. താത്കാലികമായി നിര്‍മിച്ച പള്‍സ് നിശാക്ലബിന് പ്രവേശന കവാടം മാത്രമാണ് ഉണ്ടായിരുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

അനേകം യുവാക്കളുടെ ജീവനെടുത്ത അപകടം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി ഹ്രിസ്റ്റിജാന്‍ മിക്കോസ്‌കി പറഞ്ഞു. മാസിഡോണിയയില്‍ ഏഴ് ദിവസത്തെ ദുഃഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു.

Content Highlight: Death toll in North Macedonia nightclub fire rises to 59




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടന്‍ സര്‍ക്കാര്‍ അംഗീകരിക്കണം: വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുമകന്‍

ലണ്ടന്‍: ഫലസ്തീന്‍ രാഷ്ട്രത്തെ യു.കെ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് മുന്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി...