വിര്‍ജീനിയ: യു.എസിലെ വിര്‍ജീനിയയിലെ കണ്വിനീയന്സ് സ്റ്റോറിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനും മകളും കൊല്ലപ്പെട്ടു. 56കാരനായ പ്രദീപ് കുമാര്‍ പട്ടേലും 24 വയസുള്ള മകളുമാണ് മരിച്ചത്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്കോമാക് കൗണ്ടിയില്‍ ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം. വെടിവെപ്പിന്റെ വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ പ്രദീപ് കുമാര്‍ ബോധരഹിതരായി കിടക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ കെട്ടിടത്തില്‍ നടത്തിയ തെരച്ചിലില്‍ വെടിയേറ്റ് കിടക്കുന്ന പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു. […]
Source link
യു.എസ് മാര്‍ക്കറ്റില്‍ വെടിവെയ്പ്പ്; ഇന്ത്യന്‍ വംശജനും മകളും കൊല്ലപ്പെട്ടു
Date:




