13
March, 2026

A News 365Times Venture

13
Friday
March, 2026

A News 365Times Venture

ഹാളില്‍ വെളിച്ചം കുറഞ്ഞതിന് മുഖ്യമന്ത്രി സംഘാടകരെ വിമര്‍ശിച്ച് ഇറങ്ങി പോയെന്ന് വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റിനെതിരെ സംഘാടകര്‍

Date:

ഹാളില്‍ വെളിച്ചം കുറഞ്ഞതിന് മുഖ്യമന്ത്രി സംഘാടകരെ വിമര്‍ശിച്ച് ഇറങ്ങി പോയെന്ന് വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റിനെതിരെ സംഘാടകര്‍

തിരുവനനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് മുഖ്യമന്ത്രിക്കെതിരെ നല്‍കിയ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് പരിപാടിയുടെ സംഘാടകര്‍. പരിപാടിയുടെ സംഘാടകര്‍ തന്നെ അതേ വേദിയില്‍ വെച്ച് ഏഷ്യാനെറ്റിനെതിരെ പരസ്യമായി വിമര്‍ശിക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ കുറിച്ച് ഏഷ്യാനെറ്റ് നല്‍കിയ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രിയ്‌ക്കെതിരായ വാര്‍ത്ത സൃഷ്ടിച്ചതാണെന്നും സംഘാടകര്‍ തന്നെ വ്യക്തമാക്കി. ജി.ടെക് എം.യു ലേര്‍ണ്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.

ഹാളില്‍ വെളിച്ചം കുറഞ്ഞതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയെന്നും പിണങ്ങി പോയെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്ന് സംഘാടകര്‍ തന്നെ പുറത്തുവിടുകയായിരുന്നു.

മുഖ്യമന്ത്രി പരിപാടിയില്‍ വളരെ സൗമ്യമായി തന്നെയാണ് കാര്യങ്ങള്‍ സംസാരിച്ചതെന്നും എല്ലാവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും ഇതിന് ശേഷം നിങ്ങളുടെ മുഖം കൂടി കണ്ടിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന അഭിപ്രായം പങ്കുവെക്കുക മാത്രമാണുണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ വളരെ പോസിറ്റീവായാണ് തങ്ങള്‍ കണ്ടതെന്നും മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ സമയം കഴിഞ്ഞാണ് പോയതെന്നും സംഘാടകര്‍ വ്യക്തമാക്കി.

വേദിയിലിരിക്കാന് തയ്യാറാകാതെ മുഖ്യമന്ത്രി പിണങ്ങി പോയെന്ന വാര്‍ത്ത നുണയാണെന്നും ഇത്തരത്തില്‍ വ്യാജവാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്കെങ്ങനെ സാധിക്കുന്നുവെന്നും സംഘാടകന്‍ പറഞ്ഞു.

Content Highlight: Fake news that the Chief Minister criticized the organizers for the low lighting in the hall and left; Organizers against Asianet




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യുദ്ധം നമ്മുടെയല്ലാം അടുക്കളയിലെത്തി; കേന്ദ്രം അമേരിക്കയുടെ തിട്ടൂരത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നു: കെ. രാധാകൃഷ്ണന്‍

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് മുന്നില്‍ പണയം വെക്കുന്ന ദയനീയ അവസ്ഥയിലൂടെയാണ്...