14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനം- സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇടതുസംഘടന

Date:

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനം: സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇടതുസംഘടന

തിരുവനന്തപുരം: സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് വിമര്‍ശിച്ച് ഹരജിക്കാര്‍.

സ്ഥിര നിയമനത്തിനായി സുപ്രീം കോടതി വിധിയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇടത് സംഘടനകള്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ കുറ്റപ്പെടുത്തി.

എസ്.എസ്.എ ഫണ്ട് കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടും സ്ഥിര നിയമനത്തിനായി സര്‍ക്കാര്‍ തുടര്‍നടപടി കൈക്കൊള്ളുന്നില്ലെന്ന് ഹരജിക്കാരായ ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ ഭാഗമായ കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു.

അതേസമയം, കേന്ദ്രത്തില്‍ നിന്നും എസ്.എസ്.എ ഫണ്ട് ലഭിച്ചില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍.

കഴിഞ്ഞ ഒക്ടോബറില്‍ സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ രണ്ട് വര്‍ഷമായി എസ്.എസ്.കെ ഫണ്ട് ഉള്‍പ്പടെ കുടിശികയായതിനാല്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനം പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

തുടര്‍ വാദത്തില്‍ നവംബറില്‍ തന്നെ തുക നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെ ആദ്യ ഗഡു സംസ്ഥാനത്തിന് കേന്ദ്രം കൈമാറുകയും ചെയ്തു. എന്നിട്ടും സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടായില്ലെന്നാണ് വിമര്‍ശനം.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനത്തിനായി സ്വീകരിച്ച നടപടികള്‍ ജനുവരി 31ന് മുമ്പായി അറിയിക്കണമെന്നും കോടതിയന്ന് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ തീയതി പിന്നിട്ടിട്ടും സര്‍ക്കാര്‍ വ്യക്തമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. സര്‍ക്കാര്‍ മനപൂര്‍വം സ്ഥിര നിയമനം വൈകിപ്പിക്കുകയാണെന്നാണ് റിസോഴ്‌സ് അധ്യാപക സംഘടനയുടെ ആരോപണം.

Content Highlight: Appointment of special educators: Left organizations say the left government has done nothing

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍: കേന്ദ്രം ലോക്‌സഭയില്‍

ന്യൂദല്‍ഹി: രാജ്യത്തെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍ ലഭിച്ചതായി...