14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

ഇലക്ടറല്‍ ട്രസ്റ്റ് സംഭാവന- ബി.ജെ.പിക്ക് 3,157 കോടി കോണ്‍ഗ്രസ് വിഹിതം 298 കോടിയിലൊതുങ്ങി

Date:

ഇലക്ടറല്‍ ട്രസ്റ്റ് സംഭാവന: ബി.ജെ.പിക്ക് 3,157 കോടി കോണ്‍ഗ്രസ് വിഹിതം 298 കോടിയിലൊതുങ്ങി

ന്യൂദല്‍ഹി: ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം റിപ്പോര്‍ട്ട്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഇലക്ടറല്‍ ട്രസ്റ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്ത ആകെ തുകയുടെ 82.52 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി ആകെ 3,826.35 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 3,157.65 കോടി രൂപയും ഭരണകക്ഷിയായ ബിജെപിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.

എന്നാല്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് 298.78 കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇത് ആകെ ലഭിച്ച തുകയുടെ 7.81 ശതമാനം മാത്രമാണ്.

മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 102 കോടി രൂപയും മറ്റ് 19 പാര്‍ട്ടികള്‍ക്കുമായി ബാക്കിയുള്ള 267.92 കോടി രൂപയും ലഭിച്ചു.

ഇലക്ടറല്‍ ബോണ്ടുകള്‍ സുപ്രീം കോടതി റദ്ദാക്കിയതോടെ രാഷ്ട്രീയ ഫണ്ടിംഗിനായി കമ്പനികള്‍ ഇപ്പോള്‍ പ്രധാനമായും ഇലക്ടറല്‍ ട്രസ്റ്റുകളെയാണ് ആശ്രയിക്കുന്നത്.

Content Highlight: BJP received more than 82% of funds disbursed by electoral trusts in 2024-’25: Report

 

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related