15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു- താരിഖ് റഹ്‌മാന്റെ വക്താവ്

Date:

പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു: താരിഖ് റഹ്‌മാന്റെ വക്താവ്

ധാക്ക: ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നെന്ന് ബംഗ്ലാദേശില്‍ ഭരണമുറപ്പിച്ച ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാന്റെ അടുത്ത അനുയായി ഹുമയൂണ്‍ കബീര്‍.

പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ അയല്‍രാജ്യമായ ഇന്ത്യയിലെ ജനങ്ങളുമായി വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയും ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നെന്ന് ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലെ സഹകരണം കെട്ടിപ്പടുക്കുക എന്നതാണ് മുന്‍ഗണന. പുതിയ സര്‍ക്കാര്‍ സന്ദര്‍ശിക്കന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കുമെന്നും എന്‍.ഡി.ടി.വിയോ ഹുമയൂണ്‍ പ്രതികരിച്ചു.

‘പുതിയ സര്‍ക്കാരിന് ചില ആഭ്യന്തര മുന്‍ഗണനകളും അന്താരാഷ്ട്ര താത്പര്യങ്ങളുമുണ്ട്. ഈ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം തന്നെ ഞങ്ങള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ’, ഹുമയൂണ്‍ കബീര്‍ പറഞ്ഞു. ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരില്‍ വിദേശകാര്യ നയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഹുമയൂണ്‍ കബീറെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ബംഗ്ലാദേശിലേക്കും ഇവിടെ നിന്ന് തിരിച്ചും ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍ നടത്തുകയെന്നത് സാധാരണമാണ്. എന്നാല്‍ എല്ലാ മേഖലകളിലുമുള്ള ജനങ്ങളിലേക്ക് ഈ ബന്ധത്തിന്റെ കണ്ണികള്‍ വ്യാപിപ്പിക്കുക ന്നെതാണ് ഇപ്പോള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ആഗ്രഹിക്കുതെന്നും അദ്ദേഹം വിശദീകരിച്ചു.

പാകിസ്ഥാനുമായി കൂടുതല്‍ അടുക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം പരോക്ഷമായി മറുപടി നല്‍കുന്നു. ഇടക്കാല സര്‍ക്കാരിന്റെ കാലത്തും ബംഗ്ലാദേശ് പാകിസ്ഥാനിലേക്ക് ചാഞ്ഞിരുന്നു.

ഇത് സാധാരണമാണ്. ഈ മേഖലയിലെ ബന്ധം സാധാരണ നിലയിലാക്കേണ്ടതുണ്ട്. ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങള്‍ കണക്കിലെടുക്കാതെ ഈ വിഷയത്തില്‍ ഒരു പക്ഷം പിടിക്കുകയെന്നത് അസാധ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബംഗ്ലാദേശ് പരസ്പര ബഹുമാനത്തിന്റെയും ദേശീയ താത്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുമെന്നും ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

Content Highlight: New Bangladesh government wants to strengthen ties with India: Tariq Rahman’s close aide




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related