15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

മുഹമ്മദ് നബി സോഷ്യലിസ്‌റ്റെന്ന് വിളിക്കപ്പെടാന്‍ യോഗ്യന്‍; ശ്രീകൃഷ്ണനും മോസസുമെല്ലാം മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവര്‍- മുഖ്യമന്ത്രി

Date:



Kerala


മുഹമ്മദ് നബി സോഷ്യലിസ്‌റ്റെന്ന് വിളിക്കപ്പെടാന്‍ യോഗ്യന്‍; ശ്രീകൃഷ്ണനും മോസസുമെല്ലാം മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവര്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: സമഭാവനയോടെ മനുഷ്യപക്ഷത്ത് നില്‍ക്കുന്നവരാണ് സോഷ്യലിസ്റ്റുകളെന്നും ആ അര്‍ത്ഥത്തില്‍ സോഷ്യലിസ്‌റ്റെന്ന് വിളിക്കപ്പെടാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ് മുഹമ്മദ് നബിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

‘സോഷ്യലിസ്റ്റ് എന്ന് വാക്ക് അര്‍ത്ഥമാക്കുന്നത് സമഭാവനയോടെ മനുഷ്യപക്ഷത്ത് നില്‍ക്കുന്നവനെന്നാണ്. ശ്രീരാമനും ശ്രീകൃഷ്ണനും മോസസും മുഹമ്മദ് നബിയുമെല്ലാം മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചവരാണ്. ഈ സമഭാവന ഉറച്ചുനില്‍ക്കുന്നത് കൊണ്ടാവണം കേള്‍ക്കാന്‍ ഇമ്പമുള്ള വാക്കാണ് സോഷ്യലിസ്റ്റ്.

ആധുനിക കാലത്ത് വിശ്വാസമേതുമാകട്ടെ പ്രഥമപരിഗണന മനുഷ്യന് നല്‍കുന്നവനാണ് സോഷ്യലിസ്റ്റുകള്‍ ആ അര്‍ത്ഥത്തില്‍ സോഷ്യലിസ്‌റ്റെന്ന് വിളിക്കപ്പെടാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ് മുഹമ്മദ് നബി,’ മുഖ്യമന്ത്രി പറഞ്ഞു.

മുന്‍മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീലിന്റെ ‘സോഷ്യലിസ്റ്റ് ആയ മുഹമ്മദ് നബി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൗലവിക്ക് പുസ്തകത്തിന്റെ ആദ്യ കോപ്പി കൈമാറി.

മതപണ്ഡിതന് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ പുസ്തകം നല്‍കി  പ്രകാശനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

കെ.ടി ജലീലിന്റെ ബുക്കില്‍ സോഷ്യലിസ്റ്റായ ഹ്യൂമനിസ്റ്റ് കൂടിയായിരുന്നു മുഹമ്മദ് നബിയെന്നാണ് പറയുന്നത്. മുഹമ്മദ് നബി എല്ലായ്‌പ്പോഴും സാധാരണ മനുഷ്യരുടെ വിചാര വികാരങ്ങളെ മനസിലാക്കി അവരുടെ നന്മയ്ക്കായി പോരാടുകയും ചെയ്തു.

ശ്രീകൃഷ്ണനിലും ബുദ്ധനിലും യേശുവിലുമെല്ലാം ഈ സമഭാവന കാണാം. എന്നാല്‍ മറ്റ് പലതും കൊണ്ട് അതിനെ മറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിലേക്ക് താന്‍ കടക്കുന്നില്ലെന്നും എന്തായാലും മനുഷ്യ നന്മയ്ക്കായ് പ്രവര്‍ത്തിച്ച മഹാമനീഷികളാണ് ചരിത്രത്തിലെ ആദ്യ സോഷ്യലിസ്റ്റുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഹമ്മദ് നബി എപ്പോഴും സാധാരണക്കാരുടെ വികാര വിചാരങ്ങള്‍ മനസിലാക്കി അവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്തു. അദ്ദേഹത്തിന്റെ ദര്‍ശനമായ ഇസ്‌ലാം മതം സമാധാനം, സമര്‍പ്പണമെന്നോക്കെ അര്‍ത്ഥമുള്ള വാക്കാണ്.

ധനികരുടെ അമിതാധികാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുഹമ്മദ് നബി ശക്തമായി ആഞ്ഞടിച്ചു. അതിനെ സമ്പന്നര്‍ എതിര്‍ത്തു. സമ്പത്തിന്റെ വികേന്ദ്രീകരണത്തിലൂടെ മാത്രമെ സാമ്പത്തിക അടിമത്വത്തില്‍ നിന്നും മോചനമുണ്ടാകൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ആവശ്യത്തിലധികം ആരാധനാലയങ്ങള്‍ പണിതുയര്‍ത്തുനനതിനോടും ആഡംബരത്തേയും നബി എതിര്‍ത്തു. ലാളിത്യത്തെ ഇസ്‌ലാമിന്റെ മുഖമുദ്രയായി അവതരിപ്പിച്ചു. വിശ്വാത്തിന്റെ പേരിലുള്ള ആത്മപ്രീണനത്തെയും നൈസര്‍ഗികമായ ആവശ്യത്തെ നിരാകരിക്കുന്ന രീതിയെയും നബി പിന്തുണച്ചില്ല.

സമ്പത്തില്‍ മാത്ര കണ്ണുവെയ്ക്കുന്നവര്‍ക്ക് നല്ലൊരു മനുഷ്യനാകാന്‍ കഴിയില്ലെന്നാണ് അദ്ദേഹം അനുയായികളെ ഉദ്‌ബോധിപ്പിച്ചത്. ധര്‍മബോധമില്ലാതെ മൂല്യങ്ങളെ സ്വായത്തമാകാനാകില്ല. മനുഷ്യനെ വെളിച്ചത്തിലേക്ക് നടത്തുന്ന ചൂണ്ടുപലകയാണ് ധാര്‍മിക ബോധമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

യു.ഡി.എഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധത്തെയും ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി വിമര്‍ശിച്ചു. ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്‌ലാമി അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജനങ്ങള്‍ അവരെ കയ്യൊഴിഞ്ഞുവെന്നും ജമാഅത്തെ ഇസ്‌ലാമിയെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍ക്ക് ഇതൊരു അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Prophet Muhammad is worthy of being called a socialist in every sense; Krishna, Buddha and Moses all stood on the side of humanity: Chief Minister




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related