17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

രാജ്യത്തെ ലോകത്തിന് മുന്നില്‍ മോദി സര്‍ക്കാര്‍ നാണംകെടുത്തി; എ.ഐ ഉച്ചകോടി അലങ്കോലമായതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

Date:



India


രാജ്യത്തെ ലോകത്തിന് മുന്നില്‍ മോദി സര്‍ക്കാര്‍ നാണംകെടുത്തി; എ.ഐ ഉച്ചകോടി അലങ്കോലമായതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എ.ഐ ഇംപാക്ട് ഉച്ചകോടി മോശം സംഘാടനം കാരണം അലങ്കോലമായതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. കേന്ദ്രസര്‍ക്കാരിന്റെ പ്രശസ്തിക്ക് വേണ്ടിയുള്ള ആര്‍ത്തിയുടെ ഉദാഹരണമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു.

‘ഇന്ത്യയുടെ ഡിജിറ്റല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടി ഈ പി.ആര്‍ ആര്‍ത്തിയുള്ള സര്‍ക്കാരിന്റെ അരാജകത്വത്തിനും കെടുകാര്യസ്ഥതയ്ക്കും വഴിമാറി. ലോകത്തിന് മുന്നില്‍ രാജ്യം നാണംകെട്ടു’, ഖാര്‍ഗെ വിമര്‍ശിച്ചു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ഥാപനമുടമകള്‍ക്കും പ്രദര്‍ശനം സംഘടിപ്പിച്ചവര്‍ക്കും സന്ദര്‍ശകര്‍ക്കും നിരവധി പ്രശ്നങ്ങള്‍ നേരിട്ടെന്ന് ഖാര്‍ഗെ കുറിച്ചു.

തിങ്കളാഴ്ച ഉച്ചകോടി ആരംഭിച്ചപ്പോള്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് എക്‌സ്‌പോ 2026ന്റെ ഭാഗമായാണ് എ.ഐ ഉച്ചകോടിയും കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സംഘടിപ്പിച്ചത്.

തിങ്കളാഴ്ച വന്‍തിരക്കാണ് ഉച്ചകോടിയിലുണ്ടായത് ഇതിനിടെ വി.വി.ഐ.പികള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചതും മുറികളില്‍ അടച്ചിട്ടതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയോടെ എത്തിയപ്പോള്‍ കനത്ത സുരക്ഷയൊരുക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റാളുകളില്‍ നിന്നും ആളുകളെ വിരട്ടിയോടിച്ചതായും ആരോപണമുയര്‍ന്നു. ഭക്ഷത്തിന് പോലും ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താനുള്ള സൗകര്യങ്ങളൊരുക്കാത്തതും പഴ്‌സ് ഉള്‍പ്പടെയുള്ളവയ്ക്ക് അകത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ദുരിതത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഇതോടെയാണ് വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഫോട്ടോ എടുക്കാനുള്ള പ്രധാനമന്ത്രിയുടെ തിരക്കിട്ട വരവ് കാരണം എല്ലാവരും ദുരിതത്തിലായെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു.

‘പ്രദര്‍ശനത്തിനെത്തിയവര്‍ ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞു. അവരുടെ പ്രൊഡക്ട്സ് മോഷ്ടിക്കപ്പെട്ടു. ഡിജി യാത്ര പരാജയപ്പെട്ടു. ബാഗും ലാപ്ടോപ്പുമെല്ലാം എക്സിബിഷന്‍ ഹാളില്‍ നിരോധിച്ചിരുന്നു.

സ്ഥാപനങ്ങളുടെ ഉടമകള്‍ വന്‍തുക മുടക്കിയെങ്കിലും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിച്ചില്ല. എല്ലാവരും നിരാശയിലാണ്. രാജ്യത്തിന് തന്നെ ഇത് അപമാനമായിരിക്കുകയാണ്’, ഖാര്‍ഗെ പറഞ്ഞു.

നമ്മുടെ സ്വന്തം സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് രാജ്യം ലോകത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ ബെംഗളൂരു ടെക് ഉച്ചകോടി ഉള്‍പ്പടെയുള്ളവ കണ്ട് പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Modi government has embarrassed the country in front of the world; Opposition criticizes AI summit for being chaotic




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...