18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും മതത്തേയും ബഹുമാനിക്കുന്ന കേരളത്തെ ഞാന്‍ ആരാധിക്കുന്നു- നിങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് കരുത്ത് ലഭിക്കുന്നത്- ഫാറൂഖ് അബ്ദുള്ള

Date:



India


രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും മതത്തേയും ബഹുമാനിക്കുന്ന കേരളത്തെ ഞാന്‍ ആരാധിക്കുന്നു: നിങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് കരുത്ത് ലഭിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031 വേദിയില്‍ കേരളത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. കേരളത്തിലേക്ക് വീണ്ടും വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കേരളം എല്ലാ മതങ്ങളെയും രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും ബഹുമാനിക്കുന്ന സംസ്‌കാരത്തോട് തനിക്ക് ആരാധനയാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ഫാസിസത്തോട് കീഴടങ്ങാത്ത ദക്ഷിണേന്ത്യയെ കുറിച്ചും ഫാസിസത്തില്‍ ദുരിതമനുഭവിക്കുന്ന ഉത്തരേന്ത്യയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നിങ്ങളില്‍ നിന്നാണ് തങ്ങള്‍ക്ക് കരുത്ത് ലഭിക്കുന്നതെന്നും കേരളവും ദക്ഷിണേന്ത്യയും ഇപ്പോഴും സ്വതന്ത്രമാണെന്നും ആ ഒരു സ്ഥിതിയിലെത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

‘ദക്ഷിണേന്ത്യ ഇപ്പോഴും സ്വതന്ത്രമാണ്. അത് എന്നും സ്വതന്ത്രമായിരിക്കുമെന്നും കൂടുതല്‍ കരുത്തോടെ വളരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് കരുത്ത് ലഭിക്കുന്നത്. നിങ്ങളെ നോക്കുമ്പോള്‍ ഞങ്ങള്‍ ‘അല്ലാഹുവേ, ഞങ്ങള്‍ക്ക് എന്ന് ഉണരാന്‍ കഴിയും?’ എന്നാണ് ചോദിക്കുന്നത്. ഞങ്ങള്‍ക്ക് എന്ന് സ്വതന്ത്രമായി സംസാരിക്കാനും ചിന്തിക്കാനും നടക്കാനും കഴിയും?’, അദ്ദേഹം ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച അദ്ദേഹം കശ്മീരിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ഭയത്തെ കുറിച്ചും വിശദീകരിച്ചു. ‘ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ ഞങ്ങള്‍ ഭയപ്പെടുന്നു. കരാറിലെന്താണ് ഉള്ളതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഞങ്ങളുടെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഞങ്ങളെപ്പോലെയുള്ള ദരിദ്ര സംസ്ഥാനങ്ങളുടെ അവസ്ഥ എന്താകും? ഞങ്ങള്‍ക്ക് വ്യവസായങ്ങളില്ല. അയല്‍രാജ്യവുമായുള്ള പ്രശ്നങ്ങള്‍ കാരണം അവിടെ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതും ബുദ്ധിമുട്ടാണ്’, ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

രാജ്യം കടന്നുപോകുന്നത് ഗുരുതരമായ കാലഘട്ടത്തിലൂടെയാണ്. വോട്ടിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരെ തിരിച്ചറിയണം. ഫാസിസ്റ്റ് ശക്തികളെക്കുറിച്ച് ബോധവാന്മാരായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപ്പിച്ച് ഇരുവശത്താക്കുകയാണ്.

രാജ്യത്ത് ഒരൊറ്റ ഭാഷ മതി, ഒരൊറ്റ നിറം മതിയെന്ന് അവര്‍ പറയുന്നു, അത് സാധ്യമല്ല. നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ കരുത്ത് അതിനെ സംരക്ഷിക്കണം അല്ലെങ്കില്‍ ഇന്ത്യ ദുര്‍ബലമാകും. കേരളത്തില്‍ നിന്നും വ്യത്യസ്തമായ കാലാവസ്ഥയും സംസ്‌കാരവും ഭക്ഷണവുമൊക്കെയാണ് കശ്മീരില്‍. കൈകോര്‍ത്ത് പിടിച്ച് നമുക്ക് ഒരുമിച്ച് പുരോഗതിയിലേക്ക് നടക്കാമെന്ന പ്രതീക്ഷയാണ് എന്നെ ഈ രാജ്യവുമായി ചേര്‍ത്തുനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഫാസിസ്റ്റ് ശക്തികള്‍ വിജയിക്കില്ല. ഹിറ്റ്‌ലര്‍ മരിച്ചതുപോലെ അവരും ഇല്ലാതാകും, ലോകം കീഴടക്കണമെന്ന ആ മോഹങ്ങള്‍ തകര്‍ന്നതുപോലെ ഇവരുടെ മോഹങ്ങളും തകരുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയില്‍ നേരിടുന്ന ഫാസിസ്റ്റ് ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറയാനാണ് ഈ പ്രായത്തിലും ഇത്രയും ദൂരം യാത്ര ചെയ്തത താനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഭയപ്പെടുത്തുന്നത് ആരാണെന്ന് തിരിച്ചറിയണം. അത് ഉറക്കെ വിളിച്ചു പറയണം. ജനാധിപത്യ ഇന്ത്യയെ അടിച്ചമര്‍ത്താമെന്നും തകര്‍ക്കാമെന്നും കരുതുന്നവര്‍ രാജ്യത്തിന്റെ ആത്മാവ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ആശ്ലേഷിച്ച് വികാരാധീനനായാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചതും കേരളത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചതുമെന്നതും സംവാദത്തിനിടെ ശ്രദ്ധേയമായി.

Content Highlight: I admire Kerala, which respects all people and religions in the country: We get strength from you: Farooq Abdullah




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇന്ത്യയിലേക്ക് താരിഖ് റഹ്‌മാനെ ക്ഷണിച്ച് മോദി; കത്ത് കൈമാറി സ്പീക്കര്‍

ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം....