1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

സര്‍ക്കാരിന് നാണമില്ലെങ്കില്‍ ഷര്‍ട്ടില്ലാതെ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്? കനയ്യ കുമാര്‍

Date:



India


സര്‍ക്കാരിന് നാണമില്ലെങ്കില്‍ ഷര്‍ട്ടില്ലാതെ പ്രതിഷേധിക്കുന്നതില്‍ എന്താണ് തെറ്റ്? കനയ്യ കുമാര്‍

ന്യൂദല്‍ഹി: എ.ഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍.

കേന്ദ്ര സര്‍ക്കാരിന് ലജ്ജയില്ലാത്ത പക്ഷം ഷര്‍ട്ടിടാതെ തെരുവിലിറിങ്ങുന്നതില്‍ എന്താണ് തെറ്റെന്ന് കനയ്യ കുമാര്‍ ചോദിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് കനയ്യ കുമാറിന്റെ പ്രതികരണം.

ഇത് പുതിയ ഇന്ത്യയാണ്. എന്നാല്‍ ഏതുതരം ഇന്ത്യയാണ്? ഇവിടെ രാജ്യത്തെ കര്‍ഷകരെയും സൈനികരെയും ഊര്‍ജ താത്പര്യങ്ങളെയും വിദേശ ശക്തികള്‍ക്ക് മുന്നില്‍ വെച്ച് കീഴടങ്ങുന്നത് ദേശസ്‌നേഹമാണ്. എന്നാല്‍ അതിനെതിരായ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധം രാജ്യദ്രോഹമാണെന്നും കനയ്യ കുമാര്‍ ചൂണ്ടിക്കാട്ടി.

യു.എസ് നീതിനായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലില്‍ ഒരു കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മന്ത്രിയുടെയും പേര് വരുമ്പോള്‍ രാജ്യത്തിന്റെ ബഹുമാനം കുറയുന്നില്ലേ എന്നും കനയ്യ കുമാര്‍ ചോദിച്ചു.

ഒരു ജനാധിപത്യ രാജ്യത്ത് നീതിക്കും ജോലിക്കും വേണ്ടി യുവാക്കള്‍ പ്രതിഷേധിക്കുന്നത് എങ്ങനെയാണ് രാജ്യത്തോടുള്ള ബഹുമാനകുറവാകുന്നതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.

അന്താരാഷ്ട്ര വേദിയില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യുമ്പോള്‍ അതിനെതിരെ ഏതൊരു വേദിയിലും രാജ്യതാത്പര്യത്തിനായി പ്രതിഷേധിക്കുക എന്നത് ജനാധിപത്യ അവകാശമാണ്. വിട്ടുവീഴ്ചയില്ലാതെ പോരാട്ടമാണ് ആവശ്യമെന്നും കനയ്യ ചൂണ്ടിക്കാട്ടി.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നിങ്ങള്‍ക്കിടയില്‍ എത്രത്തോളം ഐക്യമുണ്ട്? നിങ്ങളുടെ ജയിലില്‍ എത്ര സ്ഥലമുണ്ട്? നിങ്ങളുടെ ആ ഐക്യവും ജയിലും ഒരുപാട് കണ്ടിട്ടുള്ളതാണെന്നും കനയ്യ കുമാര്‍ പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയും ആര്‍.ജെ.ഡിയും രംഗത്തെത്തിയിരുന്നു. ആഗോള ശ്രദ്ധ ലഭിക്കുനന് ഒരു വേദിയില്‍ അര്‍ധനഗ്‌നമായി പ്രതിഷേധിച്ചത് ശരിയായില്ലെന്ന് ഇന്ത്യാ മുന്നണിയിലെ നേതാക്കളുടെ പ്രതികരണം.

വിദേശത്ത് നിന്നുള്ള പ്രതിനിധികളുടെയും ലോക രാജ്യങ്ങളുടെയും മുന്നില്‍ രാജ്യത്തിന് നാണക്കേട് വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സമാജ്‌വാദി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

പ്രതിഷേധത്തിനായി മറ്റൊരു മാര്‍ഗം സ്വീകരിക്കാമായിരുന്നുവെന്ന് ആര്‍.ജെ.ഡി എം.പി മനോജ് ഝാ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരായ ആശങ്കകള്‍ പരിഹരിക്കുന്നതിനായി മറ്റൊരു വഴി തേടാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ചയാണ് ഭാരത് മണ്ഡപത്തില്‍ നടന്ന എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചത്.

Content Highlight: What’s wrong with protesting shirtless even if the government has no shame? Kanhaiya Kumar

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

 




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related