23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കാണാത്തവര്‍ പ്രാകൃതരും വിഢികളും; തിരുപ്രംകുണ്ഡ്രം വിവാദ വിധി പ്രസ്താവിച്ച ജസ്റ്റിസ് ജി. ആര്‍ സ്വാമിനാഥന്‍

Date:

ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കാണാത്തവര്‍ പ്രാകൃതരും വിഢികളും; തിരുപ്രംകുണ്ഡ്രം വിവാദ വിധി പ്രസ്താവിച്ച ജസ്റ്റിസ് ജി. ആര്‍ സ്വാമിനാഥന്‍

തിരുവനന്തപുരം: ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കണക്കാക്കാത്തവര്‍ തെറ്റുകാരും വിഢികളും പ്രാകൃതരുമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍.

തമിഴ്‌നാട്ടിലെ ഒരു ആത്മീയ സംഘടനയുടെ പൊതു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ചിലര്‍ സ്വയം അവരെ യുക്തിവാദികള്‍ എന്ന് വിളിക്കുന്നു. ഗുരുവിനെ ദൈവത്തിന്റെ ഭാഗമാണെന്ന് കരുതുന്നത് കൊണ്ട് നമ്മളെ അവര്‍ വിഢികളെന്നും പ്രാകൃതരെന്നും വിളിക്കുന്നു. എന്നാല്‍ ശെരിക്കും അവരാണ് വിഢികളും പ്രാകൃതരും എന്ന് ഞാന്‍ പറയുന്നു,’ സ്വാമിനാഥ് പറഞ്ഞു.

തനിക്കിനിയും നാല് വര്‍ഷം കൂടി സര്‍വീസ് ബാക്കിയുണ്ടെന്നും ബാക്കിയുള്ള സമയം മുന്നോട്ട് വന്ന് ധൈര്യത്തോടെ മുന്നോട്ട് വന്ന് പ്രവൃത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയ നേതാക്കളുമായുള്ള തന്റെ ഇടപെടലുകളെ പരാമര്‍ശിച്ചുകൊണ്ട്, തെങ്കാശിക്ക് സമീപമുള്ള ഒരു യോഗിയുമായി താന്‍ അടുത്തിടെ സംസാരിച്ചിരുന്നുവെന്നും ആത്മീയ ഗുരുക്കന്മാരുമായി അടുത്തിടപഴകുമ്പോള്‍ ഭക്തര്‍ക്ക് അവരുടെ വ്യക്തിപരമായ ബലഹീനതകളെ മറികടക്കാന്‍ സഹായിക്കുന്ന ഒരു ആത്മീയ ‘പ്രഭാവലയം’ എന്ന ആശയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാവാറുണ്ട്.

മധുരയിലെ തിരുപ്രംകുണ്ഡ്രംകുന്നിലെ ദീപതൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഉത്തരവിട്ടതില്‍ മദ്രാസ്സ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ലോക്സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

അദ്ദേഹത്തിന്റെ നിഷ്പക്ഷത, സുതാര്യത മതേതര മൂല്യങ്ങളോടുള്ള കൂറ് എന്നിവയെകുറിച്ചും എം.പിമാര്‍ ആശങ്കയറിയിച്ചിരുന്നു.

ചില പ്രത്യേക വിഭാഗത്തോട് പക്ഷപാതം കാണിക്കുന്നുണ്ടെന്നും ഒരു ഹൈക്കോടതി ജഡ്ജിയില്‍ നിന്നും പ്രതീക്ഷിക്കുന്ന വിധിയ
ല്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളതെന്നും ഇത് ഇന്ത്യന്‍ ഭരണഘടനയുടെ മതേതര അടിത്തറയ്ക്കെതിരാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ഡി.എം.കെ എം.പി കനിമൊഴി,ടി.ആര്‍.ബാലു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരെല്ലാം പ്രമേയം നല്‍കിയ എം.പി മാരില്‍ ഉള്‍പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിലെ മധുരയിലുള്ള തിരുപ്രംകുണ്ഡ്രം
കുന്നിലെ ദീപതൂണില്‍ വിളക്ക് കത്തിക്കാമെന്നായിരുന്നു ഡിസംബര്‍ ഒന്നിന് ജസ്റ്റിസ് സ്വാമിനാഥന്‍ പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍ കാലങ്ങളായി പ്രദേശത്തെ ചൊല്ലി ക്ഷേത്ര ഭരണകൂടവും അതിനടുത്തുള്ള ദര്‍ഗയും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു.

പുരാതനമായ ദീപതൂണില്‍ വിള്ക്ക് തെളിയിക്കുന്നത് മുസ്ലിങ്ങളുടെ അവകാശ ലംഘനമല്ലെന്നായിരുന്നു ജസ്റ്റിസിന്റെ വാദം.
ആദ്യ വിധിയ്ക്ക് ശേഷം വിളക്ക് തെളിയിക്കാന്‍ ക്ഷേത്ര ഭരണകൂടത്തിന് സാധിക്കാത്തതിനെ തുടര്‍ന്ന് ഭക്തര്‍ക്ക് നേരിട്ട് വിളക്ക് കത്തിക്കാനുള്ള അനുമതി നല്‍കികൊണ്ട് വീണ്ടും ഉത്തരവിറക്കുകയായിരുന്നു. ഇതാണ് ഭക്തര്‍ തമ്മിലുളള സംഘര്‍ഷത്തിനും ഏറ്റുമുട്ടലിലേക്കും നയിച്ചത്.
പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Those who do not see spiritual gurus as part of God are primitive, foolish and wrong; Justice G. R. Swaminathan delivers the controversial verdict on Thiruprakundram




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പില്ല; മുസ്‌ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി നേതാവ്

രാജസ്ഥാന്‍: ദരിദ്രര്‍ക്കായി പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിം സ്ത്രീകളോട്...