1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

ടി.പി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

Date:

ടി.പി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം, ശിക്ഷ മരവിപ്പിച്ചു

ന്യൂദല്‍ഹി: ടി.പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി ജ്യോതിബാബുവിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

അപ്പീലില്‍ തീരുമാനമാകും വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വൃക്ക രോഗത്തിന് ചികിത്സിക്കാനായി ജാമ്യം നല്‍കണമെന്നായിരുന്നു ജ്യോതിബാബുവിന്റെ ആവശ്യം.

ജാമ്യം അനുവദിച്ചതിന് പുറമെ ജ്യോതിബാബുവിന്റെ ശിക്ഷയും കോടതി മരവിപ്പിച്ചു. പ്രതിക്കെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിന് തെളിവുകളില്‍ അപര്യാപ്തത ഉണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

ജ്യോതിബാബുവിനെതിരെ ഹാജരാക്കിയത് ദുര്‍ബലമായ തെളിവുകളാണെന്നും കോടതി പറഞ്ഞു.

Content Highlight: TP murder case; Jyothibabu granted bail, sentence suspended




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related