ഇറാൻ ആക്രമത്തെ അനുകൂലിക്കുന്നത് വെറും നാലിലൊന്ന് അമേരിക്കക്കാർ, സർവേ ഫലം പുറത്ത്
വാഷിംഗ്‌ടൺ: അമേരിക്കയും ഇസ്രഈലും സംയുക്തമായി നടത്തിയ ഇറാൻ ആക്രമണത്തിന് പിന്നാലെ നടത്തിയ സർവേയിൽ യു.എസ് ഭരണകോടതിനെ എതിർത്ത് അമേരിക്കൻ ജനത.
അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടറസാണ് സർവ്വേ നടത്തിയത്.
അഭിപ്രായ സർവെയിൽ 43 ശതമാനം പേർ യുദ്ധത്തെ അംഗീകരിക്കുന്നില്ലെന്നും 30 ശതമാനം പേർ നിഷ്പക്ഷരാണെന്നും 27 ശതമാനം പേർ അനുകൂലിക്കുന്നതായുമാണ് കണ്ടെത്തൽ.
ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ 13 ശതമാനം പേർ യുദ്ധത്തെ പ്രതികൂലിച്ചും 32 ശതമാനം പേർ നിഷ്പക്ഷമായും നിലപാടെടുത്തു.
ട്രംപ് അമേരിക്കൻ സൈന്യത്തെ എത്രത്തോളം ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന് 56 ശതമാനം പേർ കൂടുതലായി ഉപയോഗിക്കുന്നതായും 35 ശതമാനംപേർ ആവശ്യത്തിന് ഉപയോഗിക്കുന്നതായും 5 ശതമാനം പേർ ആവശ്യത്തിന് ഉപയോഗിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന അമേരിക്കയിൽ ഈ സർവേ ഫലങ്ങൾ ചെറുതല്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നും വിദക്തർ അഭിപ്രായപ്പെടുന്നുണ്ട് .
ഇസ്രഈലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണത്തിനുപിന്നാലെ ഇറാൻ അമേരിക്കയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന തരത്തിലായിരുന്നു ട്രംപ് ചിത്രീകരിച്ചത്.
അമേരിക്കൻ ആക്രമണത്തിന് പിറകേ പശ്ചിമേഷ്യയിലാകെ വ്യാപിച്ച അക്രമ പരമ്പര ഇപ്പോഴും തുടരുകയാണ്.
അമേരിക്കയുമായി നേരിട്ട് ചർച്ചയ്ക്ക് ഇല്ലെന്ന ഇറാന്റെ പ്രതികരണം യുദ്ധം ഇനിയും നീളുമെന്ന സൂചനകളാണ് നൽകുന്നത്.
Content Highlight:Just one in four Americans supports US strikes on Iran




