3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

ഇന്ത്യയില്‍ 43,000 വെബ്സൈറ്റുകള്‍ക്ക് പൂട്ട്; കണക്കുകള്‍ പുറത്ത്

Date:

ഇന്ത്യയില്‍ 43,000 വെബ്സൈറ്റുകള്‍ക്ക് പൂട്ട്; കണക്കുകള്‍ പുറത്ത്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളുടെ കണക്കുകള്‍ പുറത്ത്.

രാജ്യത്ത് നിലവില്‍ 43,000-ത്തിലധികം വെബ്സൈറ്റുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്ററിന് വേണ്ടി കരണ്‍ സൈനി നടത്തിയ ഫൈന്‍ഡിംഗ് 404 എന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

സിനിമകളും മറ്റും നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്ന പൈറസി സൈറ്റുകള്‍, അശ്ലീല ഉള്ളടക്കമുള്ള വെബ്സൈറ്റുകള്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന പോര്‍ട്ടലുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പണം തട്ടുന്ന വ്യാജ ലോണ്‍ ആപ്പുകളും ബെറ്റിങ് സൈറ്റുകളും പട്ടികയിലുണ്ട്.

ഐ.ടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഭൂരിഭാഗം സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വാദം.

സാധാരണയായി ഏതൊക്കെ സൈറ്റുകളാണ് നിരോധിക്കുന്നത് എന്ന വിവരം സര്‍ക്കാര്‍ പുറത്തുവിടാറില്ല. അതുകൊണ്ട് തന്നെ ഇത്രയും വലിയൊരു കണക്ക് ആദ്യമായാണ് പുറത്തു വരുന്നത്.

ഡിജിറ്റല്‍ ലോകത്തെ തട്ടിപ്പുകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് ഈ നടപടികളെങ്കിലും, ഇത്രയധികം സൈറ്റുകള്‍ നിരോധിക്കുന്നത് പൗരന്മാരുടെ വിവരങ്ങള്‍ അറിയാനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ആശങ്കകള്‍ ഉയരുന്നുണ്ട്.

Content Highlight: India has currently blocked at least 43,000 domains. New study shows scale for the first time

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നെതന്യാഹുവിന്റെ ഓഫീസില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഐ.ആര്‍.ജി.സി

ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ...

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല; ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും: യു.എസ്

വാഷിങ്ടണ്‍:  47 വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടം അമേരിക്കക്കെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം...