30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്; കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

Date:

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്; കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

കണ്ണൂര്‍: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ പ്രതികളെ ഈ മാസം അഞ്ചിന് കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദേശമുണ്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റത്തിന് പിന്നാലെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റിരുന്നത്.

Content Highlight: No bail for KSU activists in Veena George attack case




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളത്തില്‍ ഭരണമാറ്റം; യു.ഡിഎഫ് ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍

  തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സാധ്യത പ്രവചിച്ച് ഭൂരിഭാഗം...