3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

ഇറാൻ ആക്രമണത്തിൽ അമേരിക്കയോടൊപ്പം ചേരില്ലെന്ന് കെയ്ർ സ്റ്റാർമർ

Date:



World


ഇറാൻ ആക്രമണത്തിൽ അമേരിക്കയോടൊപ്പം ചേരില്ലെന്ന് കെയ്ർ സ്റ്റാർമർ

ലണ്ടൻ: ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളിൽ പങ്കുചേറില്ലെന്ന് തീരുമാനിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ.

ബ്രിട്ടന്റെ ദേശീയ താത്പര്യവും പൗരന്മാരുടെ സുരക്ഷയും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.

ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകാൻ വൈകിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. എന്നാൽ ബ്രിട്ടന്റെ താത്പര്യം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നായിരുന്നു സ്റ്റാർമറുടെ മറുപടി.

യു.കെ അമേരിക്കയുടെ ആക്രമണങ്ങളെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് കെമി ബഡെനോച് വിമർഷിച്ചിരുന്നു.

എന്നാൽ ആകാശത്തുനിന്നുള്ള ഒരു അധികാര മാറ്റത്തെ യു.കെ ആഗ്രഹിക്കുന്നില്ലെന്നും സ്റ്റർമാർ പറഞ്ഞു.

നിയമപരമായ അടിത്തറയില്ലാതെ ബ്രിട്ടീഷ് സൈനികരെ അപകടകരമായ സാഹചര്യങ്ങളിലേക്ക് വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈനിലെയും സൈപ്രസിലെയും ബ്രിട്ടീഷ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി സ്റ്റാർമർ സ്ഥിരീകരിച്ചു. എന്നാൽ ഈ ആക്രമണങ്ങൾ ബ്രിട്ടന്റെ തീരുമാനങ്ങൾക്ക് മുൻപേ നടന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിൽ ഏകദേശം രണ്ട് ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്മാരുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്.

ആക്രമണങ്ങളിലൂടെയല്ല മറിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതാണ് നല്ലതെന്നാണ് ബ്രിട്ടൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content highlight: Starmer says he stands by decision not to join US strikes on Iran

 




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പോരാട്ടം യു.എസിന്റെ പൈശാചികതയോട്; ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യു.എസുമായി ചര്‍ച്ചകള്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍....