4
March, 2026

A News 365Times Venture

4
Wednesday
March, 2026

A News 365Times Venture

മോദി പോയതിന് ശേഷമാണ് ഇറാനെ ആക്രമിക്കാന്‍ ഇസ്രഈലിന് ശരിയായ സമയം ലഭിച്ചത്- ഇസ്രഈല്‍ അംബാസഡര്‍

Date:

മോദി പോയതിന് ശേഷമാണ് ഇറാനെ ആക്രമിക്കാന്‍ ഇസ്രഈലിന് ശരിയായ സമയം ലഭിച്ചത്: ഇസ്രഈല്‍ അംബാസഡര്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇസ്രഈല്‍ വിട്ടതിന് പിന്നാലെ ലഭിച്ച ഓപ്പറേഷനല്‍ അവസരത്തിലാണ് ഇറാനെ ആക്രമിച്ചതെന്ന് ഇന്ത്യയിലെ ഇസ്രഈല്‍ അംബാസഡര്‍ റൂവന്‍ അസര്‍.

ഇസ്രഈലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളും സൈന്യവും വര്‍ഷങ്ങളായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ശരിയായ അവസരം ലഭിച്ചതെന്നും അസര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അതേസമയം, മോദിയുടെ സന്ദര്‍ശന വേളയില്‍ ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളെ കുറിച്ച് അറിവില്ലായിരുന്നെന്നും അസര്‍ പറഞ്ഞു.

‘മോദി വന്ന് പോയതിന് ശേഷമാണ് ഇതൊരു ഓപ്പറേഷനല്‍ അവസരമായി തോന്നിയത്. മോദിയോട് ചര്‍ച്ച ചെയ്തത് പ്രാദേശിക വികസനത്തെ കുറിച്ചായിരുന്നു. അതുവരെ അറിയാത്ത കാര്യത്തെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിരുന്നില്ല’, അസര്‍ പറഞ്ഞു.

കഴിഞ്ഞമാസം 26നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശിച്ചത്. ഇസ്രഈല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മോദി ഫലസ്തീന്‍ പക്ഷത്തായിരുന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാട് തിരുത്തിയിരുന്നു. ഇസ്രഈലിനൊപ്പമാണെന്ന് മോദി ആവര്‍ത്തിക്കുകയും ചെയ്തു.

കൂടാതെ ഇസ്രഈലുമായി 17 കരാറുകളില്‍ മോദി ഒപ്പുവെയ്ക്കുകയും ചെയ്തു. മോദി ഇസ്രഈലില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ രണ്ട് ദിവസത്തിനിപ്പുറമാണ് ഇസ്രഈലും യു.എസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത്. തിരിച്ചടിയായി പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലെ യു.എസ് സൈനിക താവളങ്ങളില്‍ ഇറാനും ആക്രമണം നടത്തി.

യു.എസുമായി ചര്‍ച്ചയ്ക്കില്ലെന്നും പ്രതിരോധമാണ് തങ്ങളുടെ മാര്‍ഗമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. നാല് ആഴ്ചയ്ക്ക് മുകളിലേക്ക് സംഘര്‍ഷം നീണ്ടുനിന്നാലും കുഴപ്പമില്ലെന്നും യു.എസ് ആക്രമണം തുടരുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഇറാനിലേക്കുള്ള യു.എസ്, ഇസ്രഈല്‍ ആക്രമണങ്ങളും ഇറാന്റെ തിരിച്ചടികളും തുടരുകയാണ്. ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 787 പേര്‍ കൊല്ലപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Israel got the right time to attack Iran after Modi left: Israeli ambassador to India




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related