10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

പശ്ചിമേഷ്യന്‍ സംഘര്‍ഷം; എല്‍.പി.ജി വിതരണം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുത്തി, ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

Date:



India


പശ്ചിമേഷ്യന്‍ സംഘര്‍ഷം; എല്‍.പി.ജി വിതരണം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുത്തി, ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം പാചകവാതകം പരിമിതപ്പെടുത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാണ് ഹോട്ടല്‍ ഉടമസ്ഥരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്.

രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഈ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. റിഫൈനറികള്‍ക്ക് എല്‍.പി.ജി ഉത്പാദനം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്.

ഇറാനിലെ യു.എസ്-ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന മൊത്തം എല്‍.പി.ജിയുടെ ഏകദേശം 62 ശതമാനവും ഇറക്കുമതിയാണ്.

ഇതില്‍ ഏകദേശം 90 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയില്‍ എത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടാല്‍ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അത് സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ബെംഗളൂരു, ചെന്നൈ പോലുള്ള നഗരങ്ങളിലെ പ്രധാന ഹോട്ടലുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

ഇന്നലെ (തിങ്കള്‍) മുതല്‍ വാണിജ്യ ഉപയോഗത്തിനുള്ള ഗ്യാസ് വിതരണം നിര്‍ത്തിവെച്ചതായി ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ പറയുന്നു. അപ്രതീക്ഷതമായി വിതരണം നിലച്ചത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അസോസിയേഷന്‍ പ്രതികരിച്ചു.

അടിയന്തര സഹായം ആവശ്യപ്പെട്ട് ചെന്നൈ ഹോട്ടല്‍ അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മോശമായ അവസ്ഥയിലേക്ക് പോകുകയാണെന്ന് അസോസിയേഷന്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള എല്‍.പി.ജി വിതരണം ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ തമിഴ്നാട്ടിലെ ആയിരക്കണക്കിന് റെസ്റ്റോറന്റുകള്‍ പൂര്‍ണമായി അടച്ചിടേണ്ടി വരുമെന്നും അസോസിയേഷന്‍ പറയുന്നു.

മുംബൈ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ നഗരങ്ങളിലും സമാനമായ പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ ഗാര്‍ഹിക റീഫില്ലിങ്ങിനായി മുംബൈയില്‍ എട്ട് ദിവസം വരെ കാത്തിരിക്കണം. കൊല്‍ക്കത്തയില്‍ എല്‍.പി.ജി ഗ്യാസുകളുടെ കരിഞ്ചന്തയ്ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആശുപത്രി, കാന്റീന്‍, സ്‌കൂളുകള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് പ്രാഥമിക പരിഗണന നല്‍കിയായിരിക്കും എല്‍.പി.ജി വിതരണം ചെയ്യുക.

Content Highlight: West Asian conflict; LPG supply restricted to domestic consumers




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ നശിക്കാന്‍ സാധ്യതയെന്ന് ലാരിജാനി; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

ടെഹ്റാന്‍: സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എസിന് ഇറാന്റെ...

ഛത്തീസ്ഗഡില്‍ ബി.ജെ.പി നേതാവിന്റെ തോട്ടത്തില്‍ കഞ്ചാവ് കൃഷി; സഭയില്‍ പ്രതിഷേധം, 29 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

റായ്പ്പൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ബി.ജെ.പി നേതാവിന്റെ കൃഷിയിടത്തില്‍ വന്‍തോതില്‍ കഞ്ചാവ്...