12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

അമിത് ഷാ ചര്‍ച്ച ചെയ്യേണ്ടത് സ്പീക്കറുടെ ഭരണഘടനാവിരുദ്ധമായ പെരുമാറ്റം; രാഹുല്‍ ഗാന്ധിയെ കുറിച്ചല്ല- കെ.സി. വേണുഗോപാല്‍

Date:



India


അമിത് ഷാ ചര്‍ച്ച ചെയ്യേണ്ടത് സ്പീക്കറുടെ ഭരണഘടനാവിരുദ്ധമായ പെരുമാറ്റം; രാഹുല്‍ ഗാന്ധിയെ കുറിച്ചല്ല: കെ.സി. വേണുഗോപാല്‍

ന്യൂദല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അമിത് ഷാ ചര്‍ച്ച ചെയ്യേണ്ട വിഷയം സ്പീക്കറുടെ ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പെരുമാറ്റമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സ്പീക്കര്‍ ഓം ബിര്‍ളക്കെതിരായ അവിശ്വാസ പ്രമേയം തള്ളിയതിന് പിന്നാലെയാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

സ്പീക്കറുടെ പെരുമാറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സഭയിലുണ്ടോ ഇല്ലയോ എന്നല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തില്‍ മറുപടി നല്‍കിയ അമിത് ഷാ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. സഭയിലെ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടിയിരുന്നു വിമര്‍ശനം. ഇതിന് മറുപടിയായാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

ഇത്രയും ഗുരുതരമായ ഒരു വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി സഭ വിട്ടുപോയത് എന്തുകൊണ്ടാണെന്നും കെ.സി. വേണുഗോപാല്‍ ചോദ്യമുയര്‍ത്തി.

ഈ സമ്മേളനത്തില്‍ നിന്ന് മാത്രമല്ല, രാഷ്ട്രപതിക്കുള്ള നന്ദി പ്രകടനം, ജി.എസ്.ടി ബില്‍ അവതരണം തുടങ്ങിയ നിര്‍ണായക സമ്മേളനങ്ങളില്‍ നിന്നെല്ലാം പ്രധാനമന്ത്രി വിട്ടുനിന്നിരുന്നു. മുത്തലാഖ് ബില്ലില്‍ അദ്ദേഹം വോട്ട് ചെയ്തതുമില്ലെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രധാനമന്ത്രിക്ക് എത്രമാത്രം താത്പര്യമുണ്ടെന്നല്ലേ ഇതെല്ലാം കാണിക്കുന്നത്? ജനാധിപത്യത്തില്‍ ബി.ജെ.പിക്ക് ആശങ്ക ഉണ്ടായിരുന്നെങ്കില്‍ സ്പീക്കറുടെ നിഷ്പക്ഷമായ പ്രവര്‍ത്തനം ആവശ്യപ്പെട്ടേനെയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

സഭയില്‍ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പ്രതിപക്ഷത്തിന് മതിയായ അവസരങ്ങള്‍ നല്‍കുന്നില്ല, എം.പിമാര്‍ സംസാരിക്കുമ്പോള്‍ മൈക്ക് ഓഫ് ചെയ്യുക എന്നിവയാണ് സ്പീക്കര്‍ക്കെതിരായ പ്രമേയത്തിലെ ആരോപണങ്ങള്‍.

എന്നാല്‍ ഈ അവിശ്വാസ പ്രമേയം ഉള്‍പ്പെടെ നിരവധി സമ്മേളനങ്ങളില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിട്ടില്ലെന്നും കഴിഞ്ഞ ലോക്‌സഭകളിലെ രാഹുല്‍ ഗാന്ധിയുടെ ഹാജര്‍നില കുറവാണെന്നുമായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

ഇതിനുപിന്നാലെ മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

Content Highlight: Amit Shah should discuss the Speaker’s unconstitutional behavior; not Rahul Gandhi: K.C. Venugopal

 




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related