15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

അയല്‍ക്കാരെ ലക്ഷ്യം വെയ്ക്കരുത്; ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തണം; ഇറാനോട് ഹമാസ്

Date:



Iran US Conflict


അയല്‍ക്കാരെ ലക്ഷ്യം വെയ്ക്കരുത്; ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തണം; ഇറാനോട് ഹമാസ്

ഗസ: അയല്‍രാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹമാസ്.

അയല്‍രാജ്യങ്ങളെ ലക്ഷ്യം വെയ്ക്കുന്നത് ഒഴിവാക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളും സാഹോദര്യത്തിന്റെ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ സഹകരിക്കണമെന്നും ഹമാസ് പറഞ്ഞു.

അമേരിക്കയുടെയും ഇസ്രഈലിന്റെയും ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇറാന് അവകാശമുണ്ടെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

‘അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ലഭ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും ഈ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ ഇറാന് അവകാശമുണ്ടെന്ന് സ്ഥിരീകരിക്കുന്നു. എങ്കിലും അയല്‍രാജ്യങ്ങളെ ലക്ഷ്യമിടുന്നത് ഒഴിവാക്കാന്‍ ഇറാനിലെ സഹോദരങ്ങളോട് പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു’, ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

മേഖലയില്‍ സംഘര്‍ഷം തുടരുന്നതില്‍ ആശങ്കയുണ്ടെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഹമാസ് വിശദമാക്കി. സംഘര്‍ഷം ഒഴിവാക്കാനായി എല്ലാ രാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഹമാസ് ആഹ്വാനം ചെയ്തു. അതേസമയം, ഹമാസിന്റെ പ്രസ്താവനയോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫെബ്രുവരി 28ന് യു.എസ്-ഇസ്രഈല്‍ സേനകള്‍ സംയുക്തമായാണ് ഇറാനെതിരെ ആക്രമണം ആരംഭിച്ചത്. തൊട്ടുപിന്നാലെ ഇസ്രഈലിനെതിരെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ടും ഇറാന്‍ തിരിച്ചടി ആരംഭിച്ചിരുന്നു.

യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, ഇറാന്‍ പ്രതിരോധമന്ത്രി തുടങ്ങിയ പ്രമുഖര്‍ കൊല്ലപ്പെട്ടിരുന്നു. ഖാംനഇയെ വധിച്ചത് ഹീനമായ കുറ്റകൃത്യമെന്ന് ഹമാസ് അപലപിച്ചിരുന്നു.

ഇറാന്റെ പ്രത്യാക്രമണത്തില്‍ ഗള്‍ഫ് മേഖലയില്‍ ഇതുവരെ 18 പേരാണ് കൊല്ലപ്പെട്ടത്. കുവൈത്തില്‍ ആറ് പേരും യു.എ.ഇയില്‍ ആറ് പേരും ഒമാന്‍, സൗദി അറേബ്, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളും രണ്ട് മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം, ഇറാഖില്‍ യു.എസിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്ന് നാല് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളാണ് ആക്രമണം നടത്തിയതെന്നും ആറ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടെന്നും ഇറാന്‍ പ്രതിരോധ സേന അവകാശപ്പെട്ടിരുന്നു.

Content Highlight: Hamas tells Iran not to target neighbors; attacks on Gulf countries must stop




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related