20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

എം.പി മാരെ ഒരു കാരണവശാലും പരിഗണിക്കരുത്, തന്നെ അവഗണിച്ചവർക്ക് സീറ്റ് നൽകരുത്- രാജ്‌മോഹൻ ഉണ്ണിത്താൻ

Date:



Kerala


എം.പി മാരെ ഒരു കാരണവശാലും പരിഗണിക്കരുത്, തന്നെ അവഗണിച്ചവർക്ക് സീറ്റ് നൽകരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂദൽഹി: നിലവിലെ പാർലമെന്റ് അംഗങ്ങൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ അവസരം നൽകരുതെന്ന് കാസർഗോഡ് പാർലമെന്റ് അംഗവും കോൺഗ്രസ് നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ.

ഒരു എം.പിക്ക് അവസരം നൽകിയാൽ പിറകെ രണ്ടാമതും മൂന്നാമതും എം.പിമാർ വരുമെന്നും അത് കോൺഗ്രസ് പാർട്ടിയുടെ പ്രതിച്ഛായക്കുതന്നെ തിരിച്ചടിയാകും എന്നാണ് ഉണ്ണിത്താൻ പറഞ്ഞത്.

താങ്കൾ മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ മത്സരിക്കില്ലെന്ന് മുമ്പേ പറഞ്ഞതാണെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എം.പിമാരെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഒരു കാരണവശാലും പരിഗണിക്കരുത്. എം.പിമാരുടെ ജോലി തങ്ങളുടെ പാർലമെന്റ് മണ്ഡലത്തിൽ വരുന്ന അസംബ്ലി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നതാണ്. ആ ദൗത്യമാണ് അവർ ഏറ്റെടുക്കേണ്ടത്,’ അദ്ദേഹം പറഞ്ഞു.

ഹൈക്കമാൻഡ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതോടു കൂടി എല്ലാ വിഷയങ്ങളും അവസാനിക്കുമെന്നും സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അതോടെ എം.പിമാരുടെ സ്ഥാനാർത്ഥി മോഹമെല്ലാം തീരും എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

കെ. സുധാകരന്റെ സ്ഥാനാർത്ഥി മോഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുധാകരൻ താൻ താമസിക്കുന്ന ഫ്ളാറ്റിലാണ് താമസിക്കുന്നതെന്നും എന്നാൽ സുധാകരനെപ്പോലെ വലിയ ഒരാളെ സാന്ത്വനിപ്പിക്കാൻ താൻ ആളല്ലന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ നിൽക്കുമ്പോൾ, എം.പിമാർ മത്സരിക്കരുതെന്നു പറഞ്ഞ എന്നെ കാണുന്നത് ചതുർത്ഥി കാണുന്നതിന് തുല്യമായിരിക്കും. അതുകൊണ്ട് ഒരു കാരണവശാലും സുധാകരനെ കാണാൻ പോകുന്നില്ല,’ രാജ്‌മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയും യു.ഡി.എഫും പ്രതിസന്ധിയിലാണെന്ന് വിശ്വസിക്കുന്നില്ലെന്നും, കേരള സമൂഹം പത്തുവർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് അധികാരം യു.ഡി.എഫിന്റെ കൈകളിലേക്ക് ഏൽപ്പിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കാസർകോട്ടെ കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി എതിർക്കുന്ന ആളുകൾക്ക് സീറ്റ് നൽകിയാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. പക്ഷെ അദ്ദേഹം ആരെ കുറിച്ചാണ് പറഞ്ഞതെന്ന് വ്യക്തമാക്കിയില്ല.

ഇലക്ഷൻ തീയതി പ്രഖ്യാപിച്ചിട്ടും യു.ഡി.എഫിന്റെ അന്തിമ സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചിട്ടില്ല. കെ. സുധാകരൻ, എം.കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സ്ഥാനാർത്ഥികുപ്പായം ആവശ്യപ്പെട്ട പാർലമെന്റ് അംഗങ്ങൾ.

Content Highlight: MPs should not be considered under any circumstances, and those who ignored them should not be given seats: Rajmohan Unnithan

 




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related