19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് ഇസ്രഈല്‍

Date:

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബിനെ കൊലപ്പെടുത്തിയെന്ന് ഇസ്രഈല്‍

ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മന്ത്രി എസ്മായില്‍ ഖത്തീബിനെ വധിച്ചതായി ഇസ്രഈല്‍ അവകാശപ്പെട്ടു.

ഒറ്റരാത്രികൊണ്ട് ഇറാന്‍ മന്ത്രി എസ്മായില്‍ ഖത്തീബിനെയും നിരവധി ഉന്നത ഉദ്യോഗസ്ഥരെയും ഉന്മൂലനം ചെയ്‌തെന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് ബുധനാഴ്ച പ്രതികരിച്ചു. അതേസമയം, ഖത്തീബിന്റെ കൊലപാതകം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, രണ്ട് ദിവസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഇറാന്‍ ഉന്നത ഉദ്യോഗസ്ഥനാണ് ഖത്തീബ്.

‘ഞങ്ങള്‍ അവരെയെല്ലാം പരാജയപ്പെടുത്തുകയും വേട്ടയാടുകയും ചെയ്യുന്നത് തുടരും. എല്ലാ മേഖലകളിലും ഈ ദിവസം മുഴുവന്‍ കാര്യമായ ആശ്ചര്യങ്ങള്‍ പ്രതീക്ഷിക്കുന്നു’,ഇസ്രഈല്‍ കാറ്റ്‌സ് പറഞ്ഞു.

ഏതൊരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്താന്‍ ഇസ്രഈല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അനുമതി നല്‍കിയിട്ടുണ്ടെന്ന് കാറ്റ്‌സ് അവകാശപ്പെട്ടു. ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രഈല്‍ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു. ബാസിജ് ഫോഴ്‌സ് തലവന്‍ ഘോലംറേസ സുലൈമാനിയെ വധിച്ചതായി ഐ.ഡി.എഫും അവകാശപ്പെട്ടിരുന്നു.

ഇറാന്റെ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ ഇസ്രഈല്‍ കഴിഞ്ഞദിവസം കൊലപ്പെടുത്തിയിരുന്നു. ബാസിജ് ഫോഴ്‌സ് തലവന്‍ ഘോലംറേസ സുലൈമാനിയെ വധിച്ചതായി ഐ.ഡി.എഫും അവകാശപ്പെട്ടിരുന്നു.

അതേസമയം, അലി ലാരിജാനിയുടെ വധത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തരുന്നു. നിര്‍ണായകവും ഖേദകരവുമായ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി മുന്നറിയിപ്പ് നല്‍കി.

തിരിച്ചടിയുടെ ഭാഗമായി ഇസ്രഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

ചൊവ്വാഴ്ചയാണ് ലാരിജാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രഈല്‍ അവകാശപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രി നടത്തിയ ആക്രമണത്തില്‍ ലാരിജാനിയെ വധിച്ചെന്നായിരുന്നു ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്.

Content Highlight: Israel says it killed Iranian Intelligence Minister Esmail Khatib




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related