20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

താനൂരില്‍ നിന്നും തിരൂരിലേക്ക്; വി. അബ്ദുറഹിമാന്‍ മണ്ഡലം മാറി

Date:



Kerala


താനൂരില്‍ നിന്നും തിരൂരിലേക്ക്; വി. അബ്ദുറഹിമാന്‍ മണ്ഡലം മാറി

മലപ്പുറം: താനൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന വി. അബ്ദുറഹിമാന്‍ മണ്ഡലം മാറി തിരൂരിലേക്ക്. താനൂരില്‍ നിന്നും തുടര്‍ച്ചയായി രണ്ട് തവണ വിജയിക്കുകയും മന്ത്രി സ്ഥാനത്തെത്തുകയും ചെയ്ത അബ്ദുറഹിമാന്‍ സ്വന്തം താത്പര്യപ്രകാരമാണ് മണ്ഡലം മാറിയിരിക്കുന്നത്.

തിരൂരില്‍ നിന്നും അബ്ദുറഹിമാന്‍ മത്സരിക്കുമെന്ന് സി.പി.ഐ.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയില്‍ ബാക്കിയുള്ള മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍ നിന്നും ഡോ. പി. ജിജി സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോട്ടക്കല്‍ മണ്ഡലത്തില്‍ കെ. പ്രീതിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ വി. അബ്ദുറഹിമാന്‍ താനൂരില്‍ നിന്നും മത്സരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാതെ അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.

തിരൂരില്‍ നിന്നും മത്സരിക്കാനാണ് താത്പര്യമെന്നും അല്ലെങ്കില്‍ മത്സര രംഗത്തുണ്ടാകില്ലെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. എല്ലാവര്‍ക്കും സ്വന്തം നാട്ടില്‍ നിന്നും മത്സരിക്കാന്‍ ആഗ്രഹമുണ്ടാകില്ലേയെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് ചോദിച്ചിരുന്നു.

ചെറിയ പെരുന്നാളിന് ശേഷം തിരൂരില്‍ പ്രചാരണത്തിനിറങ്ങാനാണ് പദ്ധതിയെന്നും  തിരൂര്‍ക്കാരന്‍ എന്ന നിലയില്‍ തിരൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും വ്യാഴാഴ്ച അദ്ദേഹം പറഞ്ഞു.

എന്നും തിരൂര്‍ പിന്നോക്കമാണ്. നിരവധി എം.എല്‍.എമാരും മന്ത്രിമാരും വന്നിട്ടും തിരൂരിന് വികസനമുണ്ടായില്ല. ജില്ലയിലെ എല്ലാ മണ്ഡലങ്ങളും നല്ല രീതിയില്‍ വികസിച്ചു. എന്നാല്‍, തിരൂര്‍ മാത്രം പിന്നോട്ട് പോയി. അക്കാര്യം മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: V. Abdurahiman will contest form Tirur Constituency

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനില്ല; മത്സരിക്കുന്നില്ല; ഒടുവില്‍ മുട്ടുമടക്കി കെ. സുധാകരന്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് കണ്ണൂര്‍ എം.പിയും മുതിര്‍ന്ന നേതാവുമായ...

യു.എസ് ഉപരോധത്തിന് മറുപടി;എണ്ണയും വാതകവുമായി രണ്ട് റഷ്യന്‍ കപ്പലുകള്‍ ക്യൂബയിലേക്ക്; റിപ്പോര്‍ട്ട്

ഹവാന: യു.എസ് ഉപരോധത്തിന് പിന്നാലെ ഇരുട്ടിലായ ക്യൂബയ്ക്ക് ആശ്വാസവുമായി റഷ്യയുടെ എണ്ണയും...