23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

എ.പി വിഭാഗമായതിനാല്‍ വയോധികയുടെ മയ്യിത്ത് നിസ്‌കാരത്തിന് പള്ളി വിലക്കി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം

Date:

എ.പി വിഭാഗമായതിനാല്‍ വയോധികയുടെ മയ്യിത്ത് നിസ്‌കാരത്തിന് പള്ളി വിലക്കി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം

 

കല്‍പ്പറ്റ: എ.പി. സുന്നി വിഭാഗമെന്ന് ആരോപിച്ച് വെള്ളമുണ്ട പുളിഞ്ഞാല്‍ മഹല്ലില്‍ പെട്ട ഹിദായത്തുല്‍ ഇസ്‌ലാം പള്ളിയില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ അനുവദിച്ചില്ല എന്ന് പരാതി. വ്യാഴാഴ്ച മരണപ്പെട്ട കൊച്ച ഹലീമ ഹജ്ജുമ്മ എന്ന സ്ത്രീയ്ക്ക് വീടിന് സമീപത്തെ പള്ളിയില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ അനുവാദം നിഷേധിക്കപ്പെട്ടു എന്നാണ് ആരോപണം.

മരണ വിവരവും മയ്യിത്ത് നിസ്‌കാര സമയവും മക്കള്‍ മഹല്ല് ഭാരവാഹികളെ അറിയിച്ചപ്പോള്‍ എ.പി സുന്നികളുടെ മയ്യിത്തിന് ഈ പള്ളിയില്‍ വെച്ച് നിസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ മുസ്‌ലിം ലീഗ് നേതാവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പള്ളി പൂട്ടി പോവുകയായിരുന്നു.

ഇതേതുടര്‍ന്ന് വീടിന്റെ മുറ്റത്ത് വെച്ചാണ് മയ്യത്ത് നിസ്‌കാരം നടന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ഉസ്താദ് പേരോട് അബ്ദുറഹിമാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ വീട്ടുമുറ്റത്ത് വെച്ച് മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ച ശേഷം ഖബറടക്കുകയുമായിരുന്നു. മയ്യിത്ത് നിസ്‌കരിക്കാന്‍ ഒരുമിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ വുളു എടുക്കാനോ മറ്റോ ഉള്ള സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്തു.

നേരത്തെയും സമാന സംഭവങ്ങളുണ്ടായതായി പ്രദേശവാസിയായ എ.പി. വിഭാഗം പ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. നേരത്തെ എ.പി വിഭാഗത്തില്‍ പെട്ട ഒരാള്‍ മരണപ്പെട്ടപ്പോള്‍ സമാനമായ പ്രശ്‌നമുണ്ടായി. എന്നാല്‍ അത് പണം നല്‍കി ഒത്തുതീര്‍പ്പാക്കിയാണ് മയ്യിത്ത് നിസ്‌കാരം നടത്തിയത്.

ഇതിന് ശേഷം ഇപ്പോഴാണ് എ.പി. വിഭാഗത്തില്‍ പെട്ട ഒരാള്‍ മരണപ്പെട്ടത്. പള്ളിക്ക് തൊട്ടടുത്തായിരുന്നു മരണപ്പെട്ട ഹജ്ജുമ്മയുടെ വീട്. എന്നാല്‍ ഈ പള്ളിയില്‍ മയ്യിത്ത് നിസ്‌കാരത്തിന് അനുവദിക്കാതെ അല്‍പം ദൂരെ മാറിയുള്ള എ.പി. വിഭാഗത്തിന്റെ പള്ളിയിലേക്ക് കൊണ്ടുപോകാനാണ് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടത്. മയ്യിത്ത് നിസ്‌കാരത്തിന് അനുവദിക്കാതെ പള്ളി പൂട്ടുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

സമവായത്തിനായി പൊലീസ് വിളിപ്പിച്ചെങ്കിലും ഒരു തരത്തിലമുള്ള ഒത്തുതീര്‍പ്പിനും ഒരുക്കമല്ല എന്നായിരുന്നു ലീഗ് നേതൃത്വം നിലപാട് സ്വീകരിച്ചെതെന്നും റമദാന്‍ മാസമായതിനാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വീട്ടില്‍ മയ്യിത്ത് നിസ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മയ്യിത്ത് നിസ്‌കാരം തടയരുതെന്ന് മുന്‍ മഹല്ല് പ്രസിഡന്റും ഇ.കെ വിഭാഗം നേതാവും മതപണ്ഡിതനുമായ അബ്ദുല്ല ദാരിമി മഹല്ല് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും ലീഗ് നേതാക്കള്‍ അത് തിരസ്‌കരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Muslim League local leadership bans mosque from offering funeral prayers for elderly woman because she is from AP sect

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related