India
വന്ദേമാതരം ആലപിക്കാൻ നിർബന്ധമല്ല: ഉത്തരവിനെ ചോദ്യം ചെയ്തതിൽ മറുപടിയുമായി സുപ്രീം കോടതി
ന്യൂദൽഹി: മാതൃരാജ്യത്തെ ഹിന്ദു ദേവതയായി പരാമർശിക്കുന്ന ദേശീയ ഗീതം വന്ദേമാതരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആലപിക്കുന്നമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സ്വാകാര്യ വ്യക്തി.
എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കാമെന്ന സുപ്രീം കോടതി സെന്ററിന്റെ സമീപകാല ഉത്തരവിനെയാണ് മുംബൈ ആസ്ഥാനമായുള്ള റാസ അക്കാദമി പ്രസിഡന്റ് മുഹമ്മദ് സയ്യിദ് നൂറി ബുധനാഴ്ച ചോദ്യം ചെയ്തത്.
ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണെന്നും ഏതുമതവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും മാതൃരാജ്യത്തെ ഹിന്ദു ദേവതയായി പരാമർശിക്കുന്ന ദേശീയ ഗീതം ആലപിക്കാൻ താല്പര്യമില്ലാത്തവരെ അതിന് നിർബന്ധിക്കരുതെന്നും സയ്യിദ് നൂറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ വാദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.
ദേശീയ ഗീതവുമായി ബന്ധപ്പെട്ട സുപ്രീം കോടതി പരാമർശം പൗരന്മാരുടെ പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പൗരന്മാരുടെയും, ഏക ദൈവ വിശ്വാസികളുടെയും മത വിശ്വാസത്തിനും, മനസാക്ഷിക്കും വിരുദ്ധമായ സാഹചര്യത്തിൽ തളച്ചിടുന്നുവെന്ന് അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു.
എന്നാൽ സ്കൂളുകളിൽ ദേശീയ ഗീതം ആലപിക്കുന്നത് നിർബന്ധമാക്കിയിട്ടില്ലെന്നും അത് ലംഘിച്ചാൽ ഗുരുതര ശിക്ഷ ലഭിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
ദേശസ്നേഹം ആരിലും അടിച്ചേല്പിക്കാനാകില്ലെന്നും ഓരോ വ്യക്തിയുടെയും മനസ്സാക്ഷിയും ഭരണഘടന സംരക്ഷിക്കുമെന്നും കോടതി പറഞ്ഞു.
ദേശീയ ഗീതം ആലപിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്നതിനാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നില്ല. ദേശീയ ഗീതം ആലപിക്കാൻ നിർബന്ധിതരാകുമ്പോൾ നിങ്ങൾക്ക് കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.
Content Highlight: Singing Vande Mataram is not mandatory: Supreme Court responds to questioning of order
മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം




