30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

കുവൈത്തിലെ ഊര്‍ജകേന്ദ്രത്തിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Date:

കുവൈത്തിലെ ഊര്‍ജകേന്ദ്രത്തിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി നിര്‍മാണ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഉപ്പുവെള്ളത്തില്‍ നിന്നും വൈദ്യുതി നിര്‍മിക്കുന്ന കേന്ദ്രത്തിന് നേരെയാണ് വ്യോമാക്രമണമുണ്ടായതെന്ന് കുവൈത്ത് വൈദ്യുത മന്ത്രാലയം അറിയിച്ചു.

‘കുവൈത്ത് രാജ്യത്തിനെതിരായ ഇറാനിയന്‍ ആക്രമണത്തിന്റെ ഭാഗമായി ഒരു വൈദ്യുതി, ജല ഡീസലൈനേഷന്‍ പ്ലാന്റിലെ ഒരു സര്‍വീസ് കെട്ടിടം ആക്രമിക്കപ്പെട്ടു. അതിന്റെ ഫലമായി ഒരു ഇന്ത്യന്‍ തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു,’ വൈദ്യുത മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജവഹര്‍ ഹയാത്ത് അറിയിച്ചു.

ഇറാനെതിരെ യു.എസ്-ഇസ്രഈല്‍ സംയുക്ത സേന ഞായറാഴ്ച നടത്തിയ വ്യോമാക്രമണങ്ങളില്‍ ടെഹ്‌റാനിലും സമീപപ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് ഇറാനെതിരെ കരയാക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനയും ഇറാന്‍ നേരത്തെ പങ്കുവെച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറയുന്നതിനിടെയാണ് കരയാക്രമണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

ശനിയാഴ്ച പശ്ചിമേഷ്യയിലേക്ക് യു.എസ് 35,000 മറൈന്‍ സൈനികരെ എത്തിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹോര്‍മുസ് കടലിടുക്ക്, ഖാര്‍ഗ് ദ്വീപ് തുടങ്ങിയവയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായാണ് സൈന്യത്തെ എത്തിച്ചിരിക്കുന്നതെന്നാണ് സൂചന.

Content Highlight: Attack on Kuwait energy facility; one Indian killed




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related