30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

ജറുസലേമില്‍ എല്ലാവര്‍ക്കും ആരാധന നടത്താനാകണം; ഓശാന ദിനത്തില്‍ പുരോഹിതരെ പള്ളിയില്‍ വിലക്കിയ ഇസ്രഈലിനെതിരെ മാക്രോണ്‍

Date:



Emmanuel Macron


ജറുസലേമില്‍ എല്ലാവര്‍ക്കും ആരാധന നടത്താനാകണം; ഓശാന ദിനത്തില്‍ പുരോഹിതരെ പള്ളിയില്‍ വിലക്കിയ ഇസ്രഈലിനെതിരെ മാക്രോണ്‍

പാരീസ്: ജറുസലേമിലെ ഹോളി സെപല്‍ച്ചര്‍ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും ലാറ്റിന്‍ പാത്രിയാര്‍ക്കീസിനെ തടഞ്ഞ ഇസ്രഈല്‍ നടപടക്കെതിരെ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ജറുസലേമിലെ പള്ളിയില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കും സ്വതന്ത്രമായി ആരാധന നടത്താനുള്ള അവകാശം ഉറപ്പാക്കണമെന്ന് മാക്രോണ്‍ പറഞ്ഞു.

ജറുസലേമിലെ പുണ്യ സ്ഥലങ്ങളുടെ നിലവിലെ അവസ്ഥയെ കുറിച്ചും അവകാശങ്ങള്‍ ലംഘിക്കുന്ന ഇസ്രഈല്‍ പൊലീസിന്റെ തീരുമാനത്തെയും അപലപിക്കുന്നുവെന്നും പാത്രിയാക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.

പള്ളിയില്‍ ഓശാന ഞായര്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും വിലക്ക് നേരിട്ട ജറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസിനും വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികള്‍ക്കും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും മാക്രോണ്‍ എക്‌സില്‍ കുറിച്ചു.

ഓശാന ഞായര്‍ ദിവസം ജറുസലേമിലെ പള്ളിയിലേക്ക് പോവുകയായിരുന്ന പുരോഹിതനായ പിയര്‍ ബാറ്റിസ്റ്റ പിസബല്ലയെയും ഫാദര്‍ ഫ്രാന്‍സെസ്‌കോ ഇല്‍പോയെയും ഇസ്രഈല്‍ പൊലീസ് തടഞ്ഞുനിര്‍ത്തി തിരികെ പറഞ്ഞയച്ചുവെന്നാണ് ആരോപണം.

ഇക്കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ആദ്യമായിട്ടാണ് പവിത്രമായ ക്രിസ്ത്യന്‍ ആരാധനങ്ങളിലൊന്നായ ഹോളി സെപല്‍ച്ചറില്‍ നിന്നും വിശുദ്ധ വാരത്തിന്റെ ആദ്യ ദിനമായ ഓശാന ഞായറാഴ്ച ആഘോഷിക്കുന്നതില്‍ നിന്ന് സഭാ നേതാക്കളെ തടഞ്ഞതെന്ന് പാത്രിയാര്‍ക്കേറ്റ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസ്, ഇസ്രഈല്‍ സംയുക്തസേന ആക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ജെറുസലേമിലേക്ക് ഇസ്രഈല്‍ പൗരന്മാര്‍ക്കും അധികാരികള്‍ക്കും വ്യാപാരികള്‍ക്കും മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരുന്നു.

അല്‍ അഖ്‌സ പള്ളി, വെസ്റ്റേണ്‍ വാള്‍, ഹോളി സെപല്‍ച്ചര്‍ പള്ളി തുടങ്ങിയ ജെറുസലേമിലെ പുണ്യസ്ഥലങ്ങള്‍ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇസ്രഈല്‍ സര്‍ക്കാരിന്റെ നടപടി.

ജറുസേലം നഗരവും പുണ്യസ്ഥലങ്ങളും വലിയ വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കാത്ത സങ്കീര്‍ണമായ പ്രദേശമാണ്. ഇവിടേക്ക് വലിയ വാഹനങ്ങള്‍ക്കും ജീവന്‍ രക്ഷാ ദൗത്യങ്ങള്‍ക്കും പ്രവേശിക്കാനാകില്ല. അതുകൊണ്ടുതന്നെ വലിയ അപകടങ്ങളുണ്ടായാല്‍ മനുഷ്യരുടെ ജീവന് വലിയ ഭീഷണിയാകും. ഏറെ അപകടസാധ്യതയുമുണ്ട്. അതുകൊണ്ടാണ് ഈ നിയന്ത്രണങ്ങളെന്നാണ് ഇസ്രഈല്‍ പൊലീസിന്റെ വാദം.

ഈ സമയത്ത് പള്ളിയിലേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് കത്തോലിക്ക പുരോഹിതരെ മുന്‍കൂട്ടി അറിയിച്ചിരുന്നെന്ന് ഇസ്രഈല്‍ സേന അവകാശപ്പെട്ടു.

Content Highlight:  All religions should be able to worship in Jerusalem; Macron slams Israel for banning priests from mosques on Hosanna Day




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related