3
April, 2026

A News 365Times Venture

3
Friday
April, 2026

A News 365Times Venture

കടലിലും കായയിലും നോക്കി, ആ കിറ്റ് കാറ്റ് കേരളത്തില്‍ എത്തിയിട്ടില്ല; ഇനി ശെരിക്കും നിങ്ങള്‍ക്കൊരു ബ്രേക് വേണമെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്- പോസ്റ്റുമായി കേരളാ ടൂറിസം

Date:



Kerala


കടലിലും കായയിലും നോക്കി, ആ കിറ്റ് കാറ്റ് കേരളത്തില്‍ എത്തിയിട്ടില്ല; ഇനി ശെരിക്കും നിങ്ങള്‍ക്കൊരു ബ്രേക് വേണമെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: പോസ്റ്റുമായി കേരളാ ടൂറിസം

തിരുവനന്തപുരം: നെസ്‌ലെയുടെ 12 ടണ്ണോളം വരുന്ന കിറ്റ് കാറ്റ് പായ്ക്കറ്റുകള്‍ മോഷണം പോയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ രസകരമായ സോഷ്യല്‍ മീഡിയ പോസ്റ്റുമായി കേരളാ ടൂറിസം.

മലയോര മേഖലകളിലോ കടല്‍തീരങ്ങളിലോ എത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക സോഷ്യല്‍മീഡിയ പേജില്‍ കേരള ടൂറിസം പങ്കുവെച്ചത്. നിങ്ങള്‍ക്കൊരു ബ്രേക്ക് വേണമെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് ഉറപ്പും പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു.

‘കാണാതായ കിറ്റ്കാറ്റ് ഷിപ്പിങ്ങിനെക്കുറിച്ച് ഞങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ കായലുകളിലും മലയോരത്തും കടല്‍തീരങ്ങളിലും വിശദമായ പരിശോധന നടത്തി. അവയൊന്നും കേരളത്തില്‍ എത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശരിക്കുമൊരു ബ്രേക്ക് ആവശ്യമാണോ? എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്,’ ഇതായിരുന്നു കേരള ടൂറിസം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ്.

നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രേക് എടുക്കാന്‍ കിറ്റ് കാറ്റ് തന്നെ വേണ്ടെന്നും കേരളത്തിലേക്ക് ഒന്ന് വന്ന് നോക്കെന്നുമാണ് പരസ്യം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ്കാറ്റ് ബാറുകളുടെ ട്രക്ക് ആണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. 12 ടണ്ണോളം വരുന്ന പുതിയ തരം കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയില്‍ നിന്ന് ആരംഭിച്ച് 1,350 കിലോമീറ്റര്‍ സഞ്ചരിച്ച് പോളണ്ടില്‍ എത്തേണ്ടതായിരുന്നു ട്രക്ക്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് വാഹനവും ചോക്ലേറ്റും അപ്രത്യക്ഷമായി. വരാനിരിക്കുന്ന ഈസ്റ്റര്‍ സീസണ്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്.

കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകം ( Have a Break, Have a Kitkat ) ഓര്‍മ്മിപ്പിച്ചുകൊണ്ട് തമാശരൂപേണയാണ് കമ്പനി വക്താവ് സംഭവത്തില്‍ പ്രതികരിച്ചത്. ഒരു ബ്രേക്ക് എടുക്കാന്‍ ഞങ്ങള്‍ എപ്പോഴും ഉപഭോക്താക്കളോട് പറയാറുണ്ട്. എന്നാല്‍ കള്ളന്മാര്‍ ഞങ്ങളുടെ 12 ടണ്‍ ചോക്ലേറ്റുമായി ‘ബ്രേക്ക്’ എടുത്ത് കടന്നുകളഞ്ഞു! കാര്‍ഗോ മോഷണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനാണ് തങ്ങള്‍ ഈ വിവരം പുറത്ത് വിടുന്നതെന്നും നെസ്‌ലെ അറിയിച്ചിരുന്നു.

Content Highlight: Looking at the sea and the sea, that gusty wind has not reached Kerala; Now if you need a break, we are with you: Kerala Tourism with a post




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related