2
April, 2026

A News 365Times Venture

2
Thursday
April, 2026

A News 365Times Venture

ഇറാനെതിരായ യുദ്ധത്തിന്റെ പ്രാഥമിക ഉത്തരവാദി ഇസ്രഈല്‍- തുര്‍ക്കി പ്രസിഡന്റ്

Date:

ഇറാനെതിരായ യുദ്ധത്തിന്റെ പ്രാഥമിക ഉത്തരവാദി ഇസ്രഈല്‍: തുര്‍ക്കി പ്രസിഡന്റ്

ഇസ്താംബൂള്‍: ഇറാനെതിരായി നടക്കുന്ന ഇസ്രഈല്‍-അമേരിക്ക സംയുക്ത യുദ്ധത്തിന്റെ പ്രാഥമിക ഉത്തരവാദി ഇസ്രഈല്‍ ആണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍.

അങ്കാറയില്‍ നടന്ന തന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മുടെ പ്രദേശത്തെ സംഘര്‍ഷ മേഖലയാക്കി മാറ്റുക മാത്രമല്ല. മുഴുവന്‍ മനുഷ്യരാശിയുടെയും മേല്‍ സാമ്പത്തിക ഭാരം ചുമത്തുകയും ചെയ്ത ഈ നിയമ വിരുദ്ധ യുദ്ധത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഇസ്രഈല്‍ സര്‍ക്കാരിനാണ്,’ അദ്ദേഹം പറഞ്ഞു.

യുദ്ധത്തില്‍ ചൊരിയുന്ന ഓരോ തുള്ളി രക്തവും നെതന്യാഹുവിന്റെ രാഷ്ട്രീയ നിലനില്‍പ്പ് നീണ്ടുപോവാന്‍ സഹായിക്കുമെന്നുമെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം അതിന്റെ ഒരുമാസം പൂര്‍ത്തിയാക്കിയെന്നും എര്‍ദോഗന്‍ പറഞ്ഞു.

മേഖല നേരിടുന്ന പ്രധാന പ്രശ്‌നം യുദ്ധം നീണ്ടുനില്‍ക്കും എന്നത് മാത്രമല്ല. വിശാലമായ പ്രാദേശിക സംഘര്‍ഷമായി പരിണമിക്കുമെന്നത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഊര്‍ജ്ജം, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം എന്നിവയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രതികാര ആക്രമണങ്ങള്‍ ഈ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ ഈജിപ്ത്, ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ വിദേശകാര്യ മന്ത്രിമാരുമായി ഇസ്‌ലാമാബാദില്‍ വെച്ച് നടന്ന യോഗത്തില്‍ പങ്കെടുത്തുവെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെകുറിച്ച് ചര്‍ച്ച ചെയ്തതായും എര്‍ദോഗന്‍ പറഞ്ഞു.

‘രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും, കണ്ണുനീര്‍ വറ്റാനും, ആയുധങ്ങള്‍ നിശബ്ദമാക്കാനും, നയതന്ത്രത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഒരു ചെറിയ പ്രതീക്ഷയെങ്കിലും ഉണ്ടെങ്കില്‍, അത് പിടിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്,’ അദ്ദേഹം പറഞ്ഞു.

കൂടുതല്‍ രക്ത ചൊരിച്ചിലില്ലാതെ സമാധാനത്തിന്റെ പാത തുറക്കപ്പെടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇതിനായി സ്വന്തം നിലനില്‍പ്പ് അപകടപ്പെടുത്തിയും സാധ്യമായതെല്ലാം തുര്‍ക്കി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Israel primarily responsible for war against Iran: Turkish President




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related