5
April, 2026

A News 365Times Venture

5
Sunday
April, 2026

A News 365Times Venture

കപട വിശ്വാസി;ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Date:



Kerala


‘കപട വിശ്വാസി’;ഷാനവാസ് പാദൂരിനെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിനെതിരെ വനിതാ മുസ്‌ലിം ലീഗ് നേതാവിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എല്‍.ഡി.എഫിന്റെ പരാതി.

വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന ഷാനവാസിനെതിരെ ‘കപട വിശ്വാസി’ എന്നര്‍ത്ഥം വരുന്ന ‘മുനാഫിഖ്’ എന്ന പദം ഉപയോഗിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്.

ആയിഷ ഫര്‍സാന പ്രസംഗത്തിനിടെ കപട വിശ്വാസിയുടെ പണി എടുക്കുന്നവനെന്ന് ഷാാനവാസ് പാദൂരിനെ ആക്ഷേപിക്കുകയായിരുന്നു.

വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫര്‍സാന photo: screen grab from social media

കാസര്‍കോട് മുള്ളേരിയില്‍ നടന്ന യു.ഡി.എഫ് കുടുംബയോഗത്തില്‍ വെച്ചായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം.

പ്രസംഗത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് എല്‍.ഡി.എഫ് പരാതിയുമായി രംഗത്തെത്തിയത്.

മണ്ഡലം രൂപീകരിച്ചതുമുതല്‍ യു.ഡിഎഫ് അനുകൂല മണ്ഡലമാണ് കാസര്‍കോട് നിയോജക മണ്ഡലം.
1977 മുതല്‍ മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയാണിത്. 1977 മുതല്‍ 2006 വരെയുള്ള തെരഞ്ഞെടുപ്പില്‍ സി.ടി. അഹമ്മദ് അലിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

2011 മുതല്‍ തുടര്‍ച്ചയായ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിന്റെ തന്നെ എന്‍.എ. നെല്ലിക്കുന്നായിരുന്നു മണ്ഡലത്തില്‍ വിജയം നേടിയത്. ഇത്തവണ മണ്ഡലം നിലനിര്‍ത്താനായി ലീഗ് കല്ലട്ര മായിന്‍ ഹാജിയെയാണ് നിയോഗിച്ചിരിക്കുന്നത്.

എന്നാല്‍, വികസന വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇത്തവണ അട്ടിമറി വിജയം നേടാമെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഷാനവാസ് പാദൂരിന്റെ പ്രതീക്ഷ. ഇത്തവണയും മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത.

Content Highlight: Vanitha League leader’s hateful remarks against Shanavas Padur; Complaint filed with Election Commission




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related