5
April, 2026

A News 365Times Venture

5
Sunday
April, 2026

A News 365Times Venture

സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കീഴിലല്ല, തുല്യ അധികാരമുള്ളവര്‍; രാഷ്ട്രീയ താത്പര്യങ്ങള്‍ സഹകരണത്തെ തകര്‍ക്കരുത്- സുപ്രീം കോടതി ജഡ്ജി

Date:



India


സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കീഴിലല്ല, തുല്യ അധികാരമുള്ളവര്‍; രാഷ്ട്രീയ താത്പര്യങ്ങള്‍ സഹകരണത്തെ തകര്‍ക്കരുത്: സുപ്രീം കോടതി ജഡ്ജി

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ കീഴാളന്മാരായിട്ടല്ല മറിച്ച് തുല്യ അധികാരമുള്ള ഏകോപിത ഘടകങ്ങളായി കാണണെമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന.

ഭരണഘടനാ പരമായ അധികാര വിഭജനം തുല്യ ശക്തികള്‍ തമ്മിലുള്ള ക്രമീകരണമാണെന്നും നാഗരത്‌ന പറഞ്ഞു. പട്‌നയിലെ ചാണക്യ നിയമ സര്‍വകലാശാലയില്‍ രാജേന്ദ്ര പ്രസാദ് സ്മാരക പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള അധികാര വിഭജനം ഒരു ശ്രേണിക്രമമോ മുന്‍ഗണനയോ അല്ല, മറിച്ച് ശ്രദ്ധാപൂര്‍വം രൂപകല്‍പ്പന ചെയ്ത ഭരണഘടനാ സന്തുലിതാവസ്ഥയാണെന്നും അവര്‍ പറഞ്ഞു.

‘അവകാശങ്ങള്‍ക്കപ്പുറമുള്ള ഭരണഘടനാവാദം: ഘടന എന്തുകൊണ്ട് പ്രധാനമാണ്’ എന്ന വിഷയത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഫെഡറലിസം വെറും സ്വയംഭരണത്തിനപ്പുറത്തേക്ക് പോകുന്നുവെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

‘ഭരണം ഏകപക്ഷീയമായ ആജ്ഞയുടെ കാര്യമല്ല, മറിച്ച് ചര്‍ച്ചയുടെയും ഏകോപനത്തിന്റെയും കാര്യമാണെന്ന് ഇത് ഉറപ്പാക്കുന്നു. വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കണം. ശക്തമായ കേന്ദ്ര-സംസ്ഥാന സഹകരണം ഉണ്ടാകണം. ഭരണഘടന പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതല്ലാതെ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന് കീഴ്‌പ്പെട്ടിട്ടില്ല. ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തിലാണെങ്കിലും സംസ്ഥാനങ്ങളോട് നീതിപൂര്‍വം പെരുമാറണം,’ അവര്‍ പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തില്‍ അന്തര്‍കക്ഷി വ്യത്യാസങ്ങള്‍ മാറ്റിവെക്കണമെന്നും ജസ്റ്റിസ് പറഞ്ഞു.

സംസ്ഥാനങ്ങളും കേന്ദ്രങ്ങളും തമ്മിലുള്ള നിരന്തരമായ നിയമ തര്‍ക്കങ്ങള്‍ സഹകരണ ഫെഡറലിസത്തിന്റെ ദുര്‍ബലത ചൂണ്ടിക്കാട്ടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭരണാഘടനാ സംരക്ഷണം പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും പ്രധാന സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തെയും ഒരുപോലെ ആശ്രയിച്ചിരിക്കുന്നതാണെന്നും നാഗരത്‌ന പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, ധനകാര്യ കമ്മീഷന്‍, സെബി തുടങ്ങിയ സ്ഥാപനങ്ങളുടെ പേരെടുത്ത് പറഞ്ഞ് കൊണ്ട് അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും നിഷ്പക്ഷത പാലിക്കണമെന്നും പൊതുജന വിശ്വാസം നേടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: States are not under the Centre, they have equal powers; Political interests should not destroy cooperation: Supreme Court judge




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...