7
April, 2026

A News 365Times Venture

7
Tuesday
April, 2026

A News 365Times Venture

അസഭ്യം പറയുന്നത് കൊണ്ട് മാത്രം അത് അശ്ലീലതയാവില്ല; സുപ്രീം കോടതി

Date:



India


അസഭ്യം പറയുന്നത് കൊണ്ട് മാത്രം അത് അശ്ലീലതയാവില്ല; സുപ്രീം കോടതി

ന്യൂദല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അസഭ്യം പറയുന്നത് കൊണ്ട് മാത്രം അത് അശ്ലീലമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി.

അധിക്ഷേപകരമായ എല്ലാ പദപ്രയോഗങ്ങളും ശിക്ഷാ നടപടിക്ക് കാരണമാവില്ലെന്നും കോടതി പറഞ്ഞു. വാക്കുകള്‍ അശ്ലീലമായി കണക്കാക്കണമെങ്കില്‍ അത് ലൈംഗിക വികാരം ഉണര്‍ത്തുന്നതായിരിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ജസ്റ്റിസുമാരായ നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നിരീക്ഷണം.
‘ഒരു വ്യക്തിയുടെ ലൈംഗിക താത്പര്യം ഉണര്‍ത്താന്‍ ബാസ്റ്റേര്‍ഡ് എന്ന വാക്കിന്റെ ഉപയോഗം മാത്രം പര്യാപ്തമല്ല. പ്രത്യേകിച്ച് ആധുനിക യുഗത്തില്‍ ഇത്തരം വാക്കുകള്‍ സാധാരണമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍,’ കോടതി വ്യക്തമാക്കി.

ഇത് ഐ.പി.സി സെക്ഷന്‍ 294 ബി വകുപ്പിന്റെ പരിധിയില്‍ വരില്ലെന്നും കോടതി കൂട്ടികൂട്ടിച്ചേര്‍ത്തു. 2014ല്‍ തമിഴ്‌നാട്ടില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ അടുത്ത ബന്ധുക്കള്‍ തമ്മിലുണ്ടായ സംഭവമാണ് കേസിനാധാരം.

തര്‍ക്കത്തിനിടെ പ്രതികള്‍ ബാസ്‌റ്റേഡ് എന്ന വാക്കുപയോഗിച്ച് അധിക്ഷേപിക്കുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

കേസില്‍ മദ്രാസ് ഹൈക്കോടതി പ്രതികളെ ശിക്ഷിക്കുകയും അസഭ്യ വാക്കുകള്‍ ഉപയോഗിച്ചത് സെക്ഷന്‍ 294 ബി പ്രകാരം കുറ്റകരമാണെന്ന് കണ്ടെത്തുകയും വിധിക്കുകയും ചെയ്തു. എന്നാല്‍ ഈ വിധി തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ വിധി.

പ്രതികള്‍ മാരകായുധങ്ങള്‍ കരുതിയില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മരത്തടി ഉപയോഗിച്ച് ഒരു തവണ മാത്രമാണ് അടിച്ചതെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ പ്രതിയുടെ ശിക്ഷാ കാലയളവ് അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കുറക്കുകയും ചെയ്തു.

രണ്ടാം പ്രതിക്ക് കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നതായി തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി നരഹത്യാ കുറ്റം റദ്ദാക്കുകയും ചെയ്തു.

Content Highlight: Just because something is vulgar doesn’t make it obscene: Supreme Court




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related