9
April, 2026

A News 365Times Venture

9
Thursday
April, 2026

A News 365Times Venture

ഹോര്‍മുസില്‍ ടോള്‍ പിരിക്കാന്‍ ഇറാനുമായി സംയുക്ത സംരംഭത്തിന് ആലോചന; സൈനിക നിയന്ത്രണത്തിനുള്ള തന്ത്രം മെനഞ്ഞ് ട്രംപ്

Date:



Iran US Conflict


ഹോര്‍മുസില്‍ ടോള്‍ പിരിക്കാന്‍ ഇറാനുമായി സംയുക്ത സംരംഭത്തിന് ആലോചന; സൈനിക നിയന്ത്രണത്തിനുള്ള തന്ത്രം മെനഞ്ഞ് ട്രംപ്

വാഷിങ്ടണ്‍: ലോകത്ത് വിതരണം ചെയ്യുന്ന ഊര്‍ജത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന  ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്കില്‍ നേരിട്ടുള്ള സൈനികമായ നിയന്ത്രണങ്ങള്‍ കൈക്കലാക്കാന്‍ തന്ത്രം മെനഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്നും ടോള്‍ ഈടാക്കുന്നതിനായി ഇറാനുമായി ചേര്‍ന്ന് ഒരു സംയുക്ത സംരംഭത്തെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.

ഹോര്‍മുസിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ഈടാക്കുന്നത് അംഗീകരിക്കുന്നുണ്ടോ എന്ന എ.ബി.സി ന്യൂസ് മാധ്യമപ്രവര്‍ത്തകനായ ജൊനാഥന്‍ കാളിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

‘ഹോര്‍മുസില്‍ ടോള്‍ പിരിക്കുന്നത് ഒരു സംയുക്ത സംരംഭമാക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നു. ഹോര്‍മുസ് സുരക്ഷിതമാക്കാനുള്ള വഴിയാണിത്. മറ്റ് നിരവധി ആളുകളില്‍ നിന്നും സുരക്ഷിതമാക്കാനുള്ള ഒരു മാര്‍ഗവും മനോഹരമായൊരു പദ്ധതിയുമാണിത്,’ ട്രംപ് പറഞ്ഞു.

ഹോര്‍മുസ് പോലെ തന്ത്രപ്രധാനമായ ജലപാതകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ടോള്‍ ചുമത്തുന്നതിനെ കുറിച്ച് അമേരിക്ക ആലോചിക്കുന്നതായി ചൊവ്വാഴ്ച ട്രംപ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച കൂടുതല്‍ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

ഹോര്‍മുസില്‍ ടോള്‍ പിരിക്കണമെങ്കിലും ഇടപെടല്‍ നടത്തണമെങ്കിലും യു.എസിന് ഈ കടലിടുക്കിന് മേല്‍ നേരിട്ടുള്ള സൈനിക നിയന്ത്രണം ആവശ്യമാണ്. പേര്‍ഷ്യന്‍ ഉള്‍ക്കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നതും ഒമാന്‍, ഇറാനിയന്‍ ജലാതിര്‍ത്തിക്കിടയില്‍ സ്ഥിതി ചെയ്യുന്നതുമായ കടലിടുക്കാണ് ഹോര്‍മുസ്.

ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുകയായിരുന്നു. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് തുറക്കണമെന്നതായിരുന്നു വെടിനിര്‍ത്തല്‍ കരാറിനായി യു.എസ് മുന്നോട്ട് വെച്ചിരുന്ന പ്രധാന ആവശ്യം.

ഒടുവില്‍ രണ്ടാഴ്ചത്തേക്ക് താത്കാലികമായ വെടിനിര്‍ത്തലിന് ഇറാനും സമ്മതിച്ചതോടെ യു.എസ് യുദ്ധത്തില്‍ ജയിച്ചെന്ന തരത്തില്‍ ട്രംപ് പ്രതികരിച്ചിരുന്നു.

‘നമ്മള്‍ വിജയിച്ചു. അവര്‍ സൈനികമായി പരാജയപ്പെട്ടു,’ ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. ഇതിനോടൊപ്പമാണ് ഹോര്‍മുസില്‍ ടോള്‍ പിരിക്കാന്‍ പദ്ധതിയുണ്ടെന്നും യു.എസ് പ്രസിഡന്റ് സൂചിപ്പിച്ചത്.

Content Highlight: Trump plans joint venture with Iran to collect tolls in Hormuz; Trump strategizes for military control




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related