11
April, 2026

A News 365Times Venture

11
Saturday
April, 2026

A News 365Times Venture

ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല- പി.സി ജോര്‍ജിന് മറുപടിയുമായി ദീപിക പത്രം

Date:



Kerala


ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടില്‍ മാറ്റമില്ല: പി.സി ജോര്‍ജിന് മറുപടിയുമായി ദീപിക പത്രം

കോട്ടയം: ബി.ജെ.പി നേതാവ് പി.സി ജോര്‍ജിന് മറുപടിയുമായി ദീപിക ദിനപത്രം.

ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാട് മാറ്റമില്ലാതെ തുടരുമെന്ന് ദീപിക മുഖ പ്രസംഗത്തില്‍ പറയുന്നു.

എഫ്.സി.ആര്‍.എയെക്കുറിച്ച് മിണ്ടിപോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക പറയുന്നു.

‘എല്ലാവര്‍ക്കും വേണ്ടിയാണെന്ന് പറഞ്ഞ് പാസാക്കുന്ന നിയമങ്ങള്‍ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടിയ ഉദാഹരണങ്ങള്‍ നിലനില്‍ക്കെ, എഫ്.സി.ആര്‍.എയെക്കുറിച്ച് മിണ്ടിപ്പോവരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ടുമടക്കി കുത്തി വന്നാലും ഇതുതന്നെ നിലപാട്. ഇനിയും പറയേണ്ടി വരും. രാഷ്ട്രീയം ദുശിപ്പുകാര്‍ തട്ടിപ്പറിക്കരുത്,’ ദീപിക വ്യക്തമാക്കി.

ആള്‍ക്കൂട്ട വിചാരണ, അടിച്ചമര്‍ത്തല്‍, അതിനാവശ്യമായ നിയമങ്ങള്‍ തുടങ്ങിയവയൊക്കെ ആവര്‍ത്തിക്കുമ്പോള്‍ അത് ബാധിക്കുന്നവര്‍ മിണ്ടാതിരുന്നോളണമെന്നാണ് വര്‍ഗീയവാദികളായാലും കേരളത്തിലെ ഭിക്ഷാം ദേഹികളായാലും പറയുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കാഞ്ഞിരപ്പള്ളി ഭിഷപ്പിനെതിരെ പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. മഠങ്ങളിലെല്ലാം വിളിച്ച് യു.ഡി.എഫിന് വോട്ട് ചെയ്യാന്‍ കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞുവെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആരോപണം.

അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ വാദം.

ഒരു മെത്രാന്‍ ഊളത്തരം കാണിക്കരുതെന്നും മെത്രാന്‍മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്നും പി.സി ജോര്‍ജ് ചോദിച്ചിരുന്നു.

ദീപിക പത്രത്തിനെതിരെ പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജും രംഗത്തെത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ദിനം ദീപികയുടെ ഒന്നാം പേജ് പരോക്ഷമായി ബി.ജെ.പിയെ വിമര്‍ശിക്കാന്‍ ശ്രമിച്ചെന്നും ദീപിക സഭയുടെ മാത്രം പത്രമല്ലെന്നും അതില്‍ സാന്റമോനിക്ക പോലുള്ള സ്ഥാപനങ്ങള്‍ നിക്ഷേപകരാണെന്നും അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപെടുന്നുണ്ടെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു.

സഭ മുഖപത്രം എന്ന നിലയില്‍ ദീപികക്കെതിരെ ഞാന്‍ പിതാക്കന്മാര്‍ക്ക് പരാതി കൊടുക്കാന്‍ പോവുകയാണ്. കാരണം സഭാ മുഖപത്രം എന്ന് പറയുകയും ചില വ്യക്തികളുടെയും മുന്നണികളുടെയും രാഷ്ട്രീയം ഇമ്പ്‌ലിമെന്റ് ചെയ്യുകയും ചെയ്താല്‍ അത് സഭയുടേതാണോ അല്ലേ എന്ന് വ്യക്തമാക്കണം. ഇതാണ് സഭയുടെ നിലപാട് എന്നുണ്ടെങ്കില്‍ ഞങള്‍ക്ക് നിലപാട് മാറ്റേണ്ടി വരും,’ അദ്ദേഹം പറഞ്ഞു.

സഭയ്ക്കുവേണ്ടി ബി.ജെ.പിയില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ ബി.ജെ.പി നേതൃത്വം ദീപിക എടുത്തുവച്ച് തിരിച്ച് ചോദ്യം ചോദിക്കില്ലേ എന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.

Content Highlight: No matter what political opportunist comes back, there will be no change in the position: Deepika Patram responds to PC George




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

താണ്ഡവമാടി ക്യാപ്റ്റന്‍; രാജസ്ഥാനെ പ്രഹരിച്ച് ജെയ്സ്വാളിനെ വെട്ടി രജത്

2026 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം...

കൊടുങ്കാറ്റായി വൈഭവും ജുറെലും; തിരുത്തിയെഴുതിയത് രാജസ്ഥാന്റെ ചരിത്രം!

ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം...