13
April, 2026

A News 365Times Venture

13
Monday
April, 2026

A News 365Times Venture

ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ഫെഡറല്‍ സന്തുലിതാവസ്ഥയെ തകര്‍ക്കും; കേന്ദ്ര നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ്

Date:



national news


ലോക്സഭാ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ഫെഡറല്‍ സന്തുലിതാവസ്ഥയെ തകര്‍ക്കും; കേന്ദ്ര നീക്കത്തിനെതിരെ ജോണ്‍ ബ്രിട്ടാസ്

ന്യൂദല്‍ഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കം ഇന്ത്യയുടെ ഫെഡറല്‍ സന്തുലിതാവസ്ഥയെയും വൈവിധ്യത്തെയും തകര്‍ക്കുമെന്ന് സി.പി.ഐ.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ്. ഈ തീരുമാനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് ബ്രിട്ടാസ് അഭിപ്രായപ്പെടുന്നത്.

ലോക്സഭാ സീറ്റുകള്‍ നിലവിലുള്ള 543ല്‍ നിന്ന് 816 ആയി ഉയര്‍ത്താനാണ് നിര്‍ദേശം. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യമായ മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുനര്‍നിര്‍ണയത്തിന് ശേഷം സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമ്പോള്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200-ലധികം സീറ്റുകള്‍ അധികമായി ലഭിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഏകദേശം 65 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക.

രാഷ്ട്രീയത്തില്‍ അനുപാതത്തേക്കാളും ശതമാനത്തേക്കാളും കേവല സംഖ്യകള്‍ക്കാണ് പ്രാധാന്യം. ഇത് നമ്മുടെ ഫെഡറല്‍ സന്തുലിതാവസ്ഥയെയും വൈവിധ്യത്തെയും ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ വനിതാ സംവരണം നടപ്പിലാക്കാനുള്ള നീക്കത്തെ സി.പി.ഐ.എം സ്വാഗതം ചെയ്തു. ഇത് സ്ത്രീശക്തിക്കായുള്ള ‘ചരിത്രപരമായ ചുവടുവെപ്പ്’ ആണെന്ന് വിശേഷിപ്പിച്ച ബ്രിട്ടാസ്, ഇടതുപക്ഷം ദീര്‍ഘകാലമായി ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

2023ല്‍ ‘നാരി ശക്തി വന്ദന്‍ അധിനിയമം’ പാസാക്കിയ സമയത്ത് ഇത് ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ(എം) ഭേദഗതികള്‍ കൊണ്ടുവന്നിരുന്നെങ്കിലും അന്ന് അത് അംഗീകരിക്കപ്പെട്ടില്ല. എന്നിരുന്നാലും, അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ഇത് ബാധകമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതികളെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി വനിതാ സംവരണ ബില്ലിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് കത്തയച്ചിരുന്നു.

വനിതാ സംവരണ നിയമം അതിന്റെ യഥാര്‍ത്ഥ ആത്മാവില്‍ നടപ്പാക്കേണ്ട സമയം എത്തിയതായി അദ്ദേഹം വ്യക്തമാക്കി. കൂടാതെ, 2029ലെ ലോക്സഭ തെരഞ്ഞെടുപ്പുകളും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും സ്ത്രീകള്‍ക്കുള്ള സംവരണം നടപ്പിലാക്കിയ സാഹചര്യത്തില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഏപ്രില്‍ 16ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ധൃതിപിടിച്ചുള്ളതാണെന്ന് ബ്രിട്ടാസ് വിമര്‍ശിച്ചു. പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ പാര്‍ലമെന്റ് സമ്മേളനം മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ഔദ്യോഗികമായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭയിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം 273 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്നതടക്കമുള്ള നിര്‍ദിഷ്ട ബില്ലുകളാണ് വരാനിരിക്കുന്ന സമ്മേളനത്തില്‍ പരിഗണിക്കാന്‍ സാധ്യതയുള്ളത്.

 

Content highlight: Move to increase Lok Sabha seats will disrupt federal balance; John Brittas against central move

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related