13
April, 2026

A News 365Times Venture

13
Monday
April, 2026

A News 365Times Venture

യു.എ.ഇയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഹന്‍ദാലയുടെ വന്‍ സൈബറാക്രമണം

Date:

യു.എ.ഇയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഹന്‍ദാലയുടെ വന്‍ സൈബറാക്രമണം

ദുബായ്: യു.എ.ഇയിലെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ സൈബറാക്രമണം നടത്തി ഹാക്കിങ് ഗ്രൂപ്പായ ഹന്‍ദാല. ഇറാന്‍ അനുകൂല ഹാക്കിങ് ഗ്രൂപ്പാണ് ഹന്‍ദാല.

യു.എ.ഇ നേതാക്കളുടെ നഗ്നമായ വഞ്ചനയ്ക്കുള്ള പ്രതികരണമായാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്ന് ഹന്‍ദാല പ്രസ്താവനയില്‍ പറഞ്ഞു.

യു.എ.ഇയ്ക്കും എല്ലാ രാജ്യദ്രോഹികളായ പ്രാദേശിക സര്‍ക്കാരുകള്‍ക്കും അവരുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുക എന്നതാണ് സൈബര്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്നും ഗ്രൂപ്പ് പറഞ്ഞു.

യു.എ.ഇയിലെ പ്രധാന സ്ഥാപനങ്ങളുടെ ആറ് പെറ്റാബൈറ്റ് ഡാറ്റ തങ്ങള്‍ തുടച്ചുനീക്കിയതായി ഹന്‍ദാല അവകാശപ്പെട്ടു.

കൂടാതെ യു.എ.ഇയിലെ ഉന്നതതല സ്ഥാപനങ്ങളില്‍ നിന്ന് 149 ടെറാബൈറ്റ് അതീവ രഹസ്യരേഖകള്‍ തങ്ങള്‍ കൈക്കലാക്കിയതായും ഗ്രൂപ്പ് പറഞ്ഞു.

ഇത് യു.എ.ഇയിലെ സാമ്പത്തിക നിയമമേഖലകളിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഗ്രൂപ്പ് നേരത്തെയും സമാനമായ രീതിയില്‍ മിഡില്‍ ഈസ്‌ററിലെ വിവിധ രാജ്യങ്ങള്‍ക്കും ഇസ്രഈലിനും എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

സയണിസ്റ്റ് ആക്രമണങ്ങളെ നേരിടുന്നതില്‍ ഫലസ്തീന്‍ അനുകൂലികളുടെയും ഇറാനിയന്‍ അനുകൂലികളുടെയും സൈബര്‍ കഴിവുകളുടെ ശക്തിയും ചാതുര്യവും പ്രകടമാക്കുന്നതാണ് ഹന്‍ദാലയുടെ പ്രവര്‍ത്തനങ്ങള്‍.

അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) ഡയറക്ടര്‍ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും വിശ്വസ്തനാണ് ഇന്ത്യന്‍ വംശജനായ കാഷ് പട്ടേല്‍. ഇദ്ദേഹത്തിന്റെ ഇമെയിലില്‍ നിന്നുള്ള ചില വ്യക്തിഗത ചിത്രങ്ങളും ബയോഡാറ്റയുമാണ് ഹാക്ക് ചെയ്യപ്പെട്ടത്.

Content Highlight: Handala’s massive cyberattack on UAE’s critical infrastructure




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മറയ്ക്കാന്‍ രാഹുല്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നു: ഫഡ്‌നാവിസ്

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി...