25
April, 2026

A News 365Times Venture

25
Saturday
April, 2026

A News 365Times Venture

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍; കണ്ണൂരില്‍ വി.ഡി. സതീശന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ്

Date:

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍; കണ്ണൂരില്‍ വി.ഡി. സതീശന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സ്

കണ്ണൂര്‍: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകുമെന്ന തര്‍ക്കം മുറുകുന്നതിനിടെ കണ്ണൂര്‍ പഴയങ്ങാടി ബി.ബി. റോഡില്‍ വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡ്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യം. ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ’ എന്ന ഫ്‌ളക്‌സ് ബോര്‍ഡാണ് ഉയര്‍ന്നത്.

മാടായി കൂട്ടായ്മയുടെ പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.

നേരത്തെ മലപ്പുറത്തും വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്ളക്സ് സ്ഥാപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ചയോളം ബാക്കി നില്‍ക്കെ, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും ആകാംക്ഷയും നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ഇത്തരം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

വി.ഡി. സതീശന് പുറമെ രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ റീല്‍സുകളും ഗാനങ്ങളും ഡോക്യുമെന്ററികളും വഴി പ്രചാരണം ശക്തമാക്കുന്നുണ്ട്.

നേരത്തെ രമേശ് ചെന്നിത്തലയ്ക്കായി യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കള്‍ പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പെയ്‌നുമായി രംഗത്തെത്തിയിരുന്നു.

തലയില്‍ ബാന്‍ഡ് കെട്ടി കെ.എസ്.യുവിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന രമേശ് ചെന്നിത്തലയുടെ ചിത്രമാണ് പ്രചാരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നത്. ‘ലീഡര്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഇവര്‍ മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

ഹൈക്കമാന്‍ഡ് ആണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിക്കുന്നതെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ നേതാവിന് അനുകൂലമായ ഒരു സാഹചര്യം ഒരുക്കുകയാണ് ഈ ക്യാമ്പെയ്നുകളിലൂടെ അണികള്‍ ലക്ഷ്യമിടുന്നത്.

യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കള്‍ക്കിടയിലെ ഈ ‘കസേരകളി’ രൂക്ഷമായിരിക്കുന്നത്.

 

Content Highlight: Flex Board supports V.D. Satheesan

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related