4
May, 2026

A News 365Times Venture

4
Monday
May, 2026

A News 365Times Venture

ഖലിസ്ഥാനെ തീവ്രവാദികളെ രാജ്യസുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ

Date:

ഖലിസ്ഥാനെ തീവ്രവാദികളെ രാജ്യസുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ

 

ഒട്ടാവ: ഖലിസ്ഥാന്‍ തീവ്രവാദികളെ രാജ്യസുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ. രഹസ്യാന്വേഷണ ഏജന്‍സിയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസാണ് പ്രഖ്യാപനം നടത്തിയത്. ഏജന്‍സി പുറത്തിറക്കിയ 2025ലെ പബ്ലിക് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

കാനഡ ആസ്ഥാനമായുള്ള തീവ്ര ഖലിസ്ഥാന്‍ വാദികള്‍ (സി.ബി.കെ.ഇ) അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കാനഡയ്ക്കും അതിന്റെ താത്പര്യങ്ങള്‍ക്കും സുരക്ഷാ ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ ഗ്രൂപ്പുകള്‍ കനേഡിയന്‍ സ്ഥാപനങ്ങളെ തങ്ങളുടെ അക്രമാസക്തമായ തീവ്രവാദ അജണ്ടകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നു. കൂടാതെ, സാധാരണക്കാരില്‍ നിന്ന് ശേഖരിക്കുന്ന പണം വിദേശ രാജ്യങ്ങളില്‍, പ്രധാനമായും ഇന്ത്യയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഖലിസ്ഥാന്‍ എന്ന സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി സമാധാനപരമായി വാദിക്കുന്നതിനെയോ നിയമപരമായ പ്രചാരണങ്ങള്‍ നടത്തുന്നതിനെയോ തീവ്രവാദമായി കാനഡ കണക്കാക്കുന്നില്ല.

എന്നാല്‍ കാനഡയെ കേന്ദ്രമാക്കി അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയും പണം കണ്ടെത്തുകയും ചെയ്യുന്ന ഒരു ചെറിയ വിഭാഗത്തെ മാത്രമാണ് ഏജന്‍സി ‘ഖലിസ്ഥാന്‍ തീവ്രവാദികള്‍’ എന്ന് വിശേഷിപ്പിക്കുന്നത്.

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 182 ബോംബാക്രമണത്തിന്റെ 40ാം വാര്‍ഷിക വേളയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 329 പേരുടെ മരണത്തിന് ഇടയാക്കിയ ഈ ആക്രമണത്തിലെ പ്രതികള്‍ ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ടവരായിരുന്നു.

ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2023ല്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. എന്നാല്‍ നിലവിലെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഇന്ത്യയില്‍ ഒരു പ്രത്യേക പരമാധികാര രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ ഇന്ത്യ ഇതിനകം തന്നെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡയുടെ ഈ പുതിയ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമായേക്കാം.

 

Content Highlight: Canada declares Khalistan extremists as ‘national security threat’

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related